ന്യൂഡൽഹി: നിലവിലെ ജേതാക്കളായ മധ്യപ്രദേശ്, കർണാടക, ബംഗാൾ ടീമുകൾ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു. ഫെബ്രുവരി എട്ടിന് തുടങ്ങുന്ന ഒന്നാം സെമിയിൽ ബംഗാളും മധ്യപ്രദേശും തമ്മിൽ ഏറ്റുമുട്ടും. സൗരാഷ്ട്ര-പഞ്ചാബ് ക്വാർട്ടർ ഫൈനൽ കടന്നെത്തുന്നവരാവും അന്നേ ദിവസം ആരംഭിക്കുന്ന രണ്ടാം സെമിയിൽ കർണാടകയുടെ എതിരാളികൾ. ഫൈനൽ 16 മുതൽ.
കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ ഝാർഖണ്ഡിനെ ബംഗാൾ ഒമ്പത് വിക്കറ്റിന് തോൽപിച്ചു. ബംഗളൂരുവിൽ ഉത്തരാഖണ്ഡിനെതിരെ ഇന്നിങ്സിനും 281 റൺസിനും വൻ വിജയം ആഘോഷിച്ചാണ് കർണാടകയുടെ മുന്നേറ്റം. ഇൻഡോറിൽ ആന്ധ്രപ്രദേശിനെ ആതിഥേയരായ മധ്യപ്രദേശ് അഞ്ച് വിക്കറ്റിനും തകർത്തു. രാജ്കോട്ടിൽ നടക്കുന്ന മറ്റൊരു ക്വാർട്ടറിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസമായ ശനിയാഴ്ച എട്ട് വിക്കറ്റ് കൈയിലിരിക്കെ 200 റൺസ് കൂടി നേടിയാൽ പഞ്ചാബിന് സെമിയിലെത്താം. സൗരാഷ്ട്ര കുറിച്ച 252 റൺസ് ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സന്ദർശകർ രണ്ട് വിക്കറ്റിന് 52ലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.