ബംഗളൂരു: അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. പശ്ചിമ ബംഗാൾ-ഝാർഖണ്ഡ് മത്സരം സമനിലയിലായി. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ബംഗാൾ സെമിയിൽ പ്രവേശിച്ചു. എന്നാൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ പോരാട്ടങ്ങളുടെ അവസാന ദിനം ശ്രദ്ധേയമായത് മനോജ് തിവാരി എന്ന മന്ത്രിയുടെ സെഞ്ച്വറി കൊണ്ടാണ്. റെക്കോഡുകളാൽ സമ്പുഷ്ടമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കാത്തുവെച്ച മറ്റൊരു കൗതുകം.
ബംഗാളിന്റെ രണ്ടാമിന്നിങ്സിലാണ് മുൻ ഇന്ത്യൻ താരവും ബംഗാളിൽ കായിക-യുവജന മന്ത്രിയുമായ മനോജ് തിവാരി സെഞ്ച്വറി നേടിയത്. രഞ്ജി ട്രോഫിയുടെ 88 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിസ്ഥാനത്തിരിക്കുന്നയാൾ രഞ്ജിയിൽ സെഞ്ച്വറി കരസ്ഥമാക്കുന്നത്. രാഷ്ട്രീയവും ക്രിക്കറ്റും സമഞ്ജസമായി സമ്മേളിക്കുന്ന കാഴ്ച. നേരത്തെ ഒന്നാം ഇന്നിങ്സിൽ തിവാരിയടക്കം ആദ്യത്തെ ഒമ്പത് ബാറ്റർമാരും അർധസെഞ്ച്വറി നേടി റെക്കോഡ് പുസ്തകത്തിൽ ഇടം നേടിയിരുന്നു. സ്കോർ ബംഗാൾ: 773/7, 318/7 ഝാർഖണ്ഡ് 298.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.