രഞ്ജി ട്രോഫി സെമി: മധ്യപ്രദേശിന് ജയിക്കാൻ 93 റൺസ് കൂടി

നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ വിദർഭ-മധ്യപ്രദേശ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 321 റൺസിന്റെ ലക്ഷ്യവുമായി കളിക്കുന്ന മധ്യപ്രദേശ് നാലാം ദിനം കളി നിർത്തുമ്പോൾ ആറിന് 228 എന്ന നിലയിലാണ്. 93 റൺസ് കൂടി നേടിയാൽ മധ്യപ്രദേശിന് ഫൈനലിലെത്താം. എന്നാൽ, വാലറ്റത്തിന് ലക്ഷ്യത്തിലെത്തുന്നത് എളുപ്പമാകില്ല.

മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും പിടിച്ചുനിന്ന യാഷ് ദുബെയാണ് മധ്യപ്രദേശിന് പ്രതീക്ഷയേകിയത്. 94 റൺസെടുത്ത ദുബെയെ ആദിത്യ അർവാതെ പുറത്താക്കിയതോടെ ആതിഥേയരായ വിദർഭ പിടിമുറുക്കി. ആറിന് 343 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭ 402ന് എല്ലാവരും പുറത്തായി.

141 റൺസുമായി യാഷ് റാത്തോഡ് ടോപ്സ്കോററായി. ഒന്നാമിന്നിങ്സിൽ 170 റൺസായിരുന്നു വിദർഭയുടെ സ്കോർ. മധ്യപ്രദേശ് 252 റൺസിലാണ് ഒന്നാമിന്നിങ്സ് അവസാനിപ്പിച്ചത്. ഈ മത്സരത്തിലെ വിജയികൾ ഫൈനലിൽ മുംബൈയുമായി കളിക്കും.

Tags:    
News Summary - Ranji Trophy Semi: Madhya Pradesh need 93 more runs to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.