ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റുകൾ തികച്ച രണ്ടാമത്തെ ബൗളറായി അശ്വിൻ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ സ്​പിന്നർ രവിചന്ദ്ര അശ്വിൻ സ്വന്തം പേരിലാക്കിയത്​​ ഒരു കൂട്ടം റെക്കോർഡുകളാണ്​. രണ്ടാം ഇന്നിങ്​സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 81 റൺസിന്​ ഇന്ത്യൻ പട കൂടാരം കയറ്റിയപ്പോൾ നാല്​ വിക്കറ്റ്​ നേട്ടവുമായി അശ്വിൻ മിന്നുന്ന പ്രകടനമായിരുന്നു കാഴ്​ച്ചവെച്ചത്​. ജോഫ്ര ആർച്ചറെ എറിഞ്ഞു വീഴ്​ത്തി ടെസ്റ്റ്​ കരിയറിൽ 400 വിക്കറ്റുകൾ വീഴ്​ത്തുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി മാറിയിരിക്കുകയാണ്​ അശ്വിൻ.

ഏറ്റവും വേഗത്തിൽ 400 വിക്കറ്റുകൾ തികയ്​ക്കുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോർഡും ഇനി അശ്വി​െൻറ പേരിലാണ്​. 77 ടെസ്റ്റ്​ മത്സരങ്ങളിൽ നിന്നാണ്​ താരത്തി​െൻറ നേട്ടം. 72 ടെസ്റ്റുകളിൽ നിന്നായി 400 വിക്കറ്റുകൾ വീഴ്​ത്തിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ്​ അശ്വിന്​ മുന്നിലുള്ളത്​.

അതോടൊപ്പം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്​റ്റ്​ വിക്കറ്റുകൾ സ്വന്തമാക്കുന്ന ബൗളർ എന്ന റെക്കോർഡും ഇനി അശ്വി​െൻറ പേരിലാണ്​. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ അശ്വിന്​ 66 വിക്കറ്റുകളായി. 14 ടെസ്റ്റിൽ നിന്നും 64 വിക്കറ്റ് നേടിയ ബി എസ് ചന്ദ്രശേഖറുടെ റെക്കോര്‍ഡാണ് തമിഴ്​നാട്​ താരം മറികടന്നത്​. ഇന്ത്യൻ ടീമിൽ നിന്ന്​ കപിൽ ദേവ്​ (434), അനിൽ കുംബ്ലെ (619), ഹർഭജൻ സിങ്​ (417) എന്നിവർ മാത്രമാണ്​ ടെസ്റ്റിൽ 400 വിക്കറ്റുകൾ തികച്ചത്​. അതിൽ തന്നെ അനിൽ കുംബ്ലെക്ക്​ 400 വിക്കറ്റുകൾ തികയ്​ക്കാനായി 85 മത്സരങ്ങൾ കളിക്കേണ്ടി വന്നിരുന്നു. 

Tags:    
News Summary - Ravichandran Ashwin becomes second-fastest bowler to 400 Test wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.