നാലു ക്യാചും രണ്ട്​ വിക്കറ്റും; രവീന്ദ്ര ജദേജയുടെ വൈറൽ ആഘോഷം -video

മുംബൈ: ചെന്നൈ സൂപ്പർ കിങ്​സിനും മഹേന്ദ്ര സിങ്​ ധോണിക്കും രവീന്ദ്ര ജദേജയെന്ന കളിക്കാരൻ എത്രത്തോളും പ്രധാനപ്പെട്ടതാണെന്ന്​ എല്ലാവർക്കും അറിയാം. ബാറ്റുകൊണ്ട്​ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ലെങ്കിലും പന്തുകൊണ്ടും ഫീൽഡിലും തിളങ്ങിയ ജഡ്ഡു രാജസ്​ഥാനെതിരായ വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്നു.

മത്സരത്തിൽ നാലു ക്യാചും രണ്ട്​ വിക്കറ്റും നേടിയ ജഡ്ഡുവിന്‍റെ ആഹ്ലാദ പ്രകടനമാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്​. രാജ്​ഥാൻ വാലറ്റക്കാരനായ ജയ്​ദേവ്​ ഉനദ്​കട്ടിനെ പുറത്താക്കാനെടുത്ത ക്യാചിന്​ ശേഷമായിരുന്നു വൈറൽ പ്രകടനം.

നാലു ക്യാചുകളെ സൂചിപ്പിക്കാൻ നാല്​ വിരലുകൾ ഉയർത്തിയായിരുന്നു ഷോ. ശേഷം ഫോൺ വിളിക്കുന്ന രീതിയിൽ ആംഗ്യം കാണിക്കുകയായിരുന്നു. ഇതിന്‍റെ അർഥം ഏന്താണെന്ന്​ വ്യകതമായി പിടികിട്ടിയില്ലെങ്കിലും ആരാധകർ പ്രകടനം ഏറ്റുപിടിച്ചു. ജദേജയുടെ സെലിബ്രേഷൻ വിഡിയോ ഐ.പി.എല്ലിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്​ലിൽ പങ്കു​െവച്ചിട്ടുണ്ട്​.


തള്ള വിരലിനേറ്റ പരിക്ക്​ കാരണം കുറച്ച്​ നാളായി ജദേജ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ പുറത്തായിരുന്നു. ആസ്​ട്രേലിയൻ പര്യടനത്തിനിടെയാണ്​ ജദേജക്ക്​ പരിക്കേറ്റത്​. പരിക്കിൽ നിന്ന്​ മുക്തനായ ശേഷം ഐ.പി.എല്ലിലൂടെയാണ്​ താരം മടങ്ങി വന്നത്​.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ മലയാളി താരം സഞ്​ജു സാംസൺ നയിച്ച രാജസ്​ഥാനെ 45 റൺസിന്​ തോൽപിച്ചിരുന്നു. മൂന്ന്​ മത്സരങ്ങളിൽ നിന്ന്​ രണ്ട്​ ജയവുമായി ചെന്നൈ ​പോയന്‍റ്​ പട്ടികയിൽ രണ്ടാം സ്​ഥാനത്തെത്തി. കളിച്ച മൂന്നും വിജയിച്ച റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരാണ്​ ഒന്നാമത്​. കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സാണ്​ ചെന്നൈയുടെ അടുത്ത എതിരാളി.

Tags:    
News Summary - Ravindra Jadeja takes Four catch and two wicket celebrates in a special way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.