ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) വലിയ ആരാധകരുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്‍റെ പേരുമാറ്റുന്നു. ടീമിന്‍റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ടീസറിലാണ് പേരുമാറ്റുന്ന സൂചന നൽകിയത്. കന്നട നടൻ ഋഷഭ് ഷെട്ടിയാണ് ടീസറിലുള്ളത്.
പേരിലെ ബാംഗ്ലൂർ എന്നത് മാറ്റി ബംഗളൂരു എന്നാക്കുമെന്നാണ് റിപ്പോർട്ട്. 2014ൽ സംസ്ഥാനത്തെ വിവിധ നഗരങ്ങളുടെ പേരുകൾ മാറ്റിയപ്പോൾ ബാംഗ്ലൂരിന്‍റെ പേര് ബംഗളൂരു എന്നാക്കിയിരുന്നു. എന്നാൽ, ടീമിന്‍റെ പേരിലെ ബാംഗ്ലൂർ എന്നത് മാനേജ്മെന്‍റ് മാറ്റിയിരുന്നില്ല. അതിനുശേഷവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നു തന്നെയാണ് ടീം അറിയപ്പെട്ടിരുന്നത്. ഈമാസം 19ന് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും. 2024 സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നായിരിക്കും ടീം അറിയപ്പെടുക.
മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐ.പി.എൽ 2024ന്‍റെ ഉദ്ഘാടന മത്സരം. മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും വിരാട് കോഹ്ലിയും തമ്മിലുള്ള നേരങ്കം എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.