ഇന്ത്യ-ന്യൂസിലാൻഡ് അവസാന ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 195ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 70 റൺസുമായി ശുഭ്മൻ ഗില്ലും 10 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. 40 റൺസിന് പിറകിൽ മാത്രമാണ് നിലവിൽ ഇന്ത്യ.
86ന് നാല് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ ആക്രമിച്ച് കളിച്ച ഋഷഭ് പന്ത് ഇന്ത്യക്ക് മേൽകൈ നൽകിയിരുന്നു. പന്ത് ആക്രമിക്കാൻ തുടങ്ങിയതോടെ ന്യസിലാൻഡ് പ്രതിരോധത്തിൽ ഊന്നുകയായിരുന്നു. പിന്നീട് ഗില്ലും പന്തും മികച്ച കൂട്ടുക്കെട്ട് പടുത്തുയർത്തി ഇന്ത്യയെ മത്സരത്തിൽ തിരിച്ചുകൊണ്ടുവരികയായിരുന്നു.
എട്ട് ഫോറും രണ്ട് സിക്സറുമടിച്ച് 59 പന്തിൽ 60 റൺസ് നേടിയാണ് പന്ത് കളം വിട്ടത്. ഇഷ് സോധിയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവായാണ് താരത്തിന്‍റെ മടക്കം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ബാക്ക്ഫൂട്ടിൽ നിന്നും പന്ത് കരകയറ്റുന്ന മറ്റൊരു ഇന്നിങ്സിനാണ് വാങ്കെഡെ സാക്ഷിയായത്. മികച്ച പിന്തുണയുമായി നങ്കൂരമിട്ട് കളിക്കാൻ ഗില്ലുമുണ്ടായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്‍റെ കൂട്ടുക്കെട്ടാണ് സൃഷിടിച്ചത്. നാല് ഫോറും ഒരു സിക്സറുമടക്കമാണ് ഗിൽ 70 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്നത്.
യശ്വസ്വി ജയ്സ്വാൾ (30), രോഹിത് ശർമ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്ലി (4) എന്നിവരാണ് ഇന്നലെ പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 235 റൺസാണ് ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.