ലണ്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പേസ് ബൗളർ ജസ്പ്രീത് ബുംറയും 2022 ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പട്ടികയിൽ ഇടംപിടിച്ചു. ന്യൂസിലാൻഡ് ബാറ്റർ ഡെവോൺ കോൺവേ, ഇംഗ്ലീഷ് പേസർ ഒലി റോബിൻസൺ, ദക്ഷിണാഫ്രിക്കയുടെ വനിത താരം ഡെയ്ൻ വാൻ നീകെർക് എന്നിവരാണ് വിസ്ഡനിൽ ഇടംപിടിച്ച മറ്റു താരങ്ങൾ.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മികച്ച താരമായും ദക്ഷിണാഫ്രിക്കയുടെ ബാറ്റർ ലിസെല്ലെ ലീ മികച്ച വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. ട്വന്റി20യിലെ മികച്ച താരമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാനെയും തെരഞ്ഞെടുത്തു.
ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച പരമ്പരയിലെ ഇന്ത്യയുടെ 2-1 വിജയത്തിന് ചുക്കാൻ പിടിച്ച പ്രകടനമാണ് ബുംറയെയും രോഹിത്തിനെയും വിസ്ഡനിൽ ഇടംപിടിപ്പിച്ചത്. കലണ്ടർ വർഷത്തിൽ 1,708 റൺസ് നേടിയാണ് ജോ റൂട്ട് ഒന്നാമനായത്. ഇന്ത്യക്കെതിരായ പരമ്പരയിൽ നാല് ഇന്നിങ്സിൽ നിന്ന് നേടിയ 288 റൺസാണ് ലിസെല്ലെ ലീയെ ഒന്നാമതെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.