യുവരാജിന്റെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ. ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോർഡാണ് രോഹിത് മറികടന്നത്.

ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 മത്സരത്തിൽ നെതർലാൻഡിനെതിരെ സിക്സ് നേടിയതോടെ രോഹിതിന്റെ പേര് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ഇതോടെ ട്വന്റി 20 ലോകകപ്പിൽ രോഹിതിന്റെ സിക്സുകളുടെ എണ്ണം 34 ആയി. യുവരാജ് സിങ് 33 സിക്സുകളാണ് നേടിയത്.

ഗ്രൂപ്പ് 12ലെ രണ്ടാം മത്സരത്തിൽ നെതർലാൻഡിനെതിരെയും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ​മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒമ്പത് റൺസെടുത്ത കെ.എൽ രാഹുലാണ് പുറത്തായത്. എന്നാൽ, പിന്നീട് രോഹിതും കോഹ്‍ലിയും ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ മുന്നോട്ട് ചലിച്ചു. അർധസെഞ്ച്വറി നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. കോഹ്‍ലിയും സുര്യകുമാർ യാദവും അർധസെഞ്ച്വറി നേടി.

Tags:    
News Summary - Rohit Sharma breaks Yuvraj Singh's Indian record for most sixes in T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.