‘കോഹ്‍ലിയും ഗില്ലുമല്ല’; തന്റെ ഇഷ്ട ബാറ്റിങ് പങ്കാളിയെ കുറിച്ച് രോഹിത് ശർമ

രോഹിത് ശർമയും വിരാട് കോഹ്‌ലിയും അല്ലെങ്കിൽ രോഹിതും ശുഭ്‌മാൻ ഗില്ലും ഏകദിനത്തിൽ അവിസ്മരണീയമായ ചില കൂട്ടുകെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, തന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെ കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യൻ നായകൻ പറഞ്ഞത് മറ്റൊരു പേര്.

തന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി ശിഖർ ധവാനാണെന്ന് രോഹിത് ശർമ്മ പറഞ്ഞു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ ഒന്നാണ് വലംകൈയ്യൻ ബാറ്ററും സൗത്ത്പാവും. 117 തവണ ഒരുമിച്ച് ബാറ്റ് ചെയ്ത ഇരുവരും 5193 റൺസ് നേടിയിട്ടുണ്ട്.

കോഹ്‌ലിയും രോഹിതും ഏകദിനത്തിൽ 86 തവണ ഒരുമിച്ച് ബാറ്റ് ചെയ്യുകയും 5008 സ്‌കോർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും, ഇന്ത്യൻ ഓപ്പണിങ് ബാറ്റർ, ഫീൽഡിലും പുറത്തും തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ധവാനെയാണ് തെരഞ്ഞെടുത്തത്.


“ഞാനും ശിഖർ ധവാനും മൈതാനത്തും പുറത്തും വളരെ ശക്തമായ സൗഹൃദത്തിലായിരുന്നു. ഞങ്ങൾ ഒരുമിച്ച് വർഷങ്ങളോളം കളിച്ചു, അവനുമൊന്നിച്ച് കളിക്കുന്നത് കാരണം ആ പാർട്ണർഷിപ്പ് ഞാൻ ഏറെ ആസ്വദിച്ചിരുന്നു.

അവനിൽ ഒരു പ്രത്യേകതരം ഊർജമുണ്ട്, അവന്റെ കൂടെയുണ്ടാകുന്നത് തന്നെ വളരെ രസകരമാണ്, ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയായി ഞങ്ങൾ സ്ഥാപിച്ച റെക്കോർഡുകളുമേറെയാണ്,” -രോഹിത് ഐഎഎൻഎസിനോട് പറഞ്ഞു.

2013 ചാമ്പ്യൻസ് ട്രോഫിയിലാണ് രോഹിത് ആദ്യമായി ധവാനുമായുള്ള ബാറ്റിങ് പങ്കാളിത്തം തുടങ്ങുന്നത്. അതിനുശേഷം, ഏകദിന ചരിത്രത്തിലെ ഏറ്റവും ശക്തരായ ജോഡികളിൽ ഒന്നായി ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇരുവരിൽ ധവാനായിരുന്നു അഗ്രസീവായ പ്രകടനം പുറത്തെടുത്തിരുന്നത്. 10 വർഷത്തിനിടയിൽ, ഇരുവരും ഇന്ത്യൻ സാഹചര്യങ്ങളിൽ മാത്രമല്ല, വിദേശത്തും ബൗളർമാരെ വെള്ളം കുടിപ്പിച്ചു.

അതേസമയം, ശിഖർ ധവാന് നിലവിൽ ഏകദിന സ്ക്വാഡിൽ ഇടമില്ല. ശുഭ്മാൻ ഗിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞു. ഇതിനകം 25-ൽ താഴെ ഏകദിന ഇന്നിംഗ്‌സുകളിൽ ഒന്നിച്ച് ബാറ്റ് ചെയ്ത രോഹിതും ഗില്ലും അഞ്ഞൂറ് റൺസ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

Tags:    
News Summary - Rohit Sharma Discloses His Favorite Batting Partner, Not Virat Kohli or Shubman Gill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.