ചെന്നൈ: ഡൽഹി കാപ്പിറ്റൽസിനെതിരായ തോൽവിക്ക് പിന്നാെല മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്ക് പിഴയും വിധിച്ചു. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ 12 ലക്ഷം രൂപയാണ് രോഹിതിന് പിഴ വിധിച്ചത്. ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറുവിക്കറ്റിനാണ് ഡൽഹി മുംബൈയെ തകർത്തത്.
സീസണിൽ രോഹിത് ശർമക്ക് പിഴ വിധിക്കുന്നത് ഇതാദ്യമായാണ്. കുറഞ്ഞ ഓവർനിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവർത്തിച്ചാൽ 24 ലക്ഷവുമാണ്. കൂടാതെ ടീമംഗങ്ങൾ മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷമോ പിഴ അടക്കണം. മൂന്നാം തവണയും കുറ്റം ചെയ്യുകയാണെങ്കിൽ നായകൻ 30 ലക്ഷം രൂപയും ടീമംഗങ്ങൾ 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയടക്കണമെന്നാണ് ബി.സി.സി.ഐയുടെ പുതിയ വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.