രോഹിതിന് പരിക്ക്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാകുമോ..?

ലണ്ടൻ: ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രോഹിത് ശർമക്ക് പരിക്കേറ്റത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇടത് തള്ളവിരലിനാണ് പരിക്കേറ്റത്. പരിക്കേറ്റയുടൻ ഫിസിയോ കമലേഷ് ജയിൻ രോഹിതിന് കൃത്യമായ പരിചരണം നൽകിയെങ്കിലും നെറ്റ് സെഷനിൽ പങ്കെടുക്കാതെ മടങ്ങി.

പരിശീലന സെഷനിൽ ശർമ്മയുടെ അഭാവം നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.




Tags:    
News Summary - Rohit Sharma Injured? India Captain Likely to Miss WTC Final 2023 Against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.