കോഹ്‌ലിയെയും പിന്നിലാക്കി; ഹിറ്റ്മാൻ കുറിച്ചത് ട്വന്റി20-യിലെ രണ്ട് വമ്പൻ റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ്മാൻ രോഹിത് ശർമ ട്വന്റി20-യിൽ വലിയ രണ്ട് റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുകയാണ്. വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യ മത്സരത്തിലാണ് താരം പുതിയ ചരിത്രം കുറിച്ചത്. ട്വന്റി20-യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും, ഏറ്റവും അധികം അർധ സെഞ്ച്വറികളെന്ന റെക്കോർഡുമാണ് ഒറ്റ മത്സരം കൊണ്ട് രോഹിത് തന്‍റെ പേരിലാക്കിയത്.

129 മത്സരങ്ങളിൽ നിന്ന് 3443 റൺസാണ് താരമിതുവരെ ട്വന്റി20യിൽ നിന്ന് നേടിയത്. 32.38 ആണ് ബാറ്റിങ് ആവറേജ്. ന്യൂസിലാന്‍റ് നായകൻ മാർട്ടിൻ ഗുപ്റ്റിലിനെയാണ് റൺവേട്ടയിൽ രോഹിത് പിന്തള്ളിയത്.

ഇന്നലെ നടന്ന മത്സരത്തിൽ നേടിയ അർധ സെഞ്ച്വറിയോടെയാണ് (44 പന്തിൽ നിന്ന് 64) രണ്ടാമത്തെ റെക്കോർഡും താരം സ്വന്തം പേരിലാക്കിയത്. ട്വന്റി20യിൽ 30 അർധ സെഞ്ച്വറികൾ നേടിയ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ അക്കാര്യത്തിൽ ഒന്നാമത്. എന്നാൽ, രോഹിതിന് ഇപ്പോൾ 31 അർധ സെഞ്ച്വറികളായി.

Tags:    
News Summary - Rohit Sharma scripts two sensational world records during IND vs WI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.