ന്യൂഡൽഹി: ഏകദിനത്തിലും ടെസ്റ്റിലും നായകനായി രോഹിത് ശർമ തുടരുമെന്നും ഏകദിന ലോകകപ്പിനു മുമ്പ് മാറ്റത്തിന് സാധ്യതയില്ലെന്നും റിപ്പോർട്ട്. ഏകദിനത്തിലും ടെസ്റ്റിലും രോഹിതിന്റെ നായകത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സംതൃപ്തരാണെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഏകദിന, ടെസ്റ്റ് നായകത്വത്തിൽ രോഹിതിന് നിലവിൽ ഭീഷണികളൊന്നുമില്ല. 2023 ലോകകപ്പ് ലക്ഷ്യമാക്കി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ അടക്കം ഭാഗമായി ഇനിയുള്ള മത്സരങ്ങളിൽ ഈ താരങ്ങളെ റൊട്ടേറ്റ് ചെയ്തതാണ് കളിപ്പിക്കുക.
അതേസമയം, ചേതൻ ശർമ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് തുടരുമെന്നും സൂചനയുണ്ട്. ആഴ്ചകൾ മുമ്പ് സെലക്ഷൻ കമ്മിറ്റിയെ പൂർണമായും ബി.സി.സി.ഐ പുറത്താക്കിയിരുന്നെങ്കിലും ഞായറാഴ്ച മുംബൈയിൽ നടന്ന അവലോകന യോഗത്തിൽ ചേതൻ ശർമ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.