വനിത ക്രിക്കറ്റിലെ 'റൺമെഷീൻ'​ മിതാലി രാജ്​ മറ്റൊരു നാഴികക്കല്ല്​ കൂടി പിന്നിട്ടു

മക്കായ്​ (ആസ്​ട്രേലിയ): ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ല്​ കൂടി പിന്നിട്ട്​ ഇന്ത്യൻ വനിത ടീമിന്‍റെ ഏകദിന ക്യാപ്​റ്റൻ മിതാലി രാജ്​. ആസ്​ട്രേലിയ​ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരത്തിലാണ്​ മിതാലി 20000 കരിയർ റൺസ്​ തികച്ചത്​.

107 പന്തിൽ 61റൺസ്​ നേടിയ മിതാലിയലുടെ മികവിൽ ഇന്ത്യ എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ 225 റൺസ്​ അടിച്ചു. എന്നാൽ 41 ഓവറിൽ ഒരുവിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ട ഓസീസ്​ മിന്നും വിജയം സ്വന്തമാക്കി. ഏകദിനത്തിലെ ഓസീസിന്‍റെ തുടർച്ചയായ 25ാം ജയമാണിത്​. 2017 ഒക്​ടോബറിലാണ്​ ഏകദിനത്തിൽ ആസ്​ട്രേലിയ അവസാനമായി തോറ്റത്​.

വനിത ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ്​ നേടിയ ബാറ്ററാണ്​ മിതാലി. ഈ വർഷം നടന്ന ഇംഗ്ലണ്ട്​ പര്യടനത്തിലായിരുന്നു വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയായി മിതാലി മാറിയത്​.

മിതാലിയുടെ തുടർച്ചയായ അഞ്ചാമത്തെയും മൊത്തത്തിൽ 59ാമത്തെയും അർധശതകമായിരുന്നു ഇത്​. അരങ്ങേറ്റക്കാരി യസ്​തിക ഭാട്ടിയ (35), റിച്ച ഘോഷ്​ (32*), ജുലൻ ഗോസ്വാമി (20) എന്നിവരാണ്​ ഇന്ത്യക്കായി ബറ്റിങ്ങിൽ ചെറുത്തു​നിന്നത്​. ആസ്​ട്രേലിയക്കായി ഓപണർമാരായ അലീസ ഹീലിയും (77) റേച്ചൽ ഹെയ്​നസും​ (93*) മിന്നുന്ന പ്രകടനം കാഴ്​ചവെച്ചു.

Tags:    
News Summary - run machiene mithali raj completed 𝟐𝟎𝟎𝟎𝟎 career runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.