കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ കളിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിെല ആദ്യ മത്സരം മാറ്റി. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും സംയുക്തമായാണ് തീരുമാനമെടുത്തത്.
ഞായറാഴ്ച പാളിൽ നടക്കേണ്ട മത്സരം ഷെഡ്യൂൾ പ്രകാരം നടക്കും. മാറ്റിവെച്ച മത്സരം തിങ്കളാഴ്ച കേപ്ടൗണിൽ വെച്ച് തന്നെ അരങ്ങേറും. ബുധനാഴ്ച അതേ വേദിയിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യം നടന്ന ട്വൻറി20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇംഗ്ലണ്ട് മികച്ച ഫോമിലാണ്.
നവംബർ 18ന് ശേഷം ദക്ഷിണാഫ്രിക്കൻ സ്ക്വാഡിൽ പെട്ട മൂന്നാമത്തെ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ മറ്റ് രണ്ട് കളിക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.