ന്യൂഡൽഹി: അസമിലെ ചാരിറ്റബിൾ ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. സചിെൻറ സഹായം ദരിദ്രരായ 2,000ത്തോളം കുട്ടികൾക്ക് ഉപകാരപ്പെടും.
അസമിലെ കരിംഗഞ്ച് ജില്ലയിലെ മുകുന്ദ ആശുപത്രിക്കാണ് സചിൻ സഹായം നൽകിയത്. പീഡിയാട്രിക് ഇൻൻറൻസീവ് കെയർ യൂനിറ്റിനും എൻ.ഐ.സി.യുവിനും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ് നൽകിയത്. ഐക്യരാഷ്ട്രസഭയുടെ യൂനിസെഫ് അംബാസഡർമാരിലൊരാളാണ് സചിൻ.
മധ്യപ്രദേശിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഗോത്ര മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് പോഷക ആഹാരവും വിദ്യാഭ്യാസവും നൽകാൻ സചിൻ മുൻകൈയ്യെടുത്ത് വരുന്നുണ്ട്. സചിെൻറ സഹകരണത്തിന് മുകുന്ദ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.വിജയ് ആനന്ദ് ഇസ്മയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.