ന്യൂഡൽഹി: ലോകടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ന്യൂസിലൻഡ് കിരീടം ചൂടിയതിന് പിന്നാലെ കിവി ആൾറൗണ്ടറെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. നിർണായക മത്സരത്തിൽ ഏഴുവിക്കറ്റും 21 റൺസും നേടിയ കൈൽ ജാമിസണെ പുകഴ്ത്തിയാണ് സചിൻ രംഗത്തെത്തിയത്. ജാമിസൺ ലോകത്തെ ഏറ്റവും മികച്ച ആൾ റൗണ്ടർമാരിലൊരാളായിത്തീരുമെന്ന് സചിൻ തെൻറ യൂട്യൂബ് ചാനലിൽ പറഞ്ഞു.
''കഴിഞ്ഞവർഷം ന്യൂസിലൻഡിൽ വെച്ചുകണ്ടപ്പോൾ തന്നെ അദ്ദേഹം എന്നെ ആകർഷിച്ചിരുന്നു. അദ്ദേഹത്തിെൻറ ബൗളിങ് നോക്കൂ. വളരെ ഉയരക്കാരനാണ് അയാൾ. സ്വിങ് ബൗളിങ്ങിനേക്കാൾ ഉപരി സീം പന്തുകളാണ് അദ്ദേഹത്തിേൻറത്. ടിം സൗത്തി, ട്രെൻറ് ബോൾട്ട്, നീൽ വാഗ്നർ എന്നിവരിൽ നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തിെൻറ ശൈലി.
ജാമിസണ് അദ്ദേഹത്തിന് ആശിച്ച ഇടത്തേക്ക് പന്ത് ബൗൺസ് ചെയ്യിക്കാൻ സാധിക്കും. കൈത്തണ്ട തിരിച്ചുകൊണ്ട് പന്തിെൻറ ഗതിയിൽ മാറ്റം വരുത്താനും വലിയ ഇൻസ്വിങ്ങറുകൾ എറിയാനും സാധിക്കും. അദ്ദേഹത്തിെൻറ ബൗളിങ്ങ് സ്ഥിരതയുള്ളതാണ്.
കെയ്ൻ വില്യംസണോടൊപ്പം നിർണായക ഘട്ടത്തിൽ ബാറ്റിങ് കൂട്ടുകെട്ട് അദ്ദേഹം തീർത്തു. ആദ്യ പന്തുമുതൽ ആക്രമിച്ചുകളിച്ച അദ്ദേഹം അദ്ദേഹത്തിെൻറ ഉയരം മനോഹരമായി ഉപയോഗിച്ചു'' -സചിൻ പറഞ്ഞു.
ആറടി എട്ടിഞ്ച് ഉയരമുള്ള ജാമിസൺ വർത്തമാന ക്രിക്കറ്റിലെ ഏറ്റവും ഉയരക്കാരനാണ്. 26കാരനായ താരത്തെ ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 15 കോടി നൽകിയാണ് സ്വന്തമാക്കിയത്. ബാംഗ്ലൂർ നായകനായ കോഹ്ലിയെ ജാമിസണാണ് ടെസറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ രണ്ടിങ്സിലും പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.