സഞ്​ജു സാംസൺ

ഫിറ്റ്​നെസ്​ ടെസ്റ്റ്​ പാസായി സഞ്​ജു; ഇന്ത്യൻ ടീമിലിടം നേടാമെന്ന്​ പ്രതീക്ഷ

മുംബൈ: കഴിഞ്ഞ ദിവസം ഫിറ്റ്​നസ്​ ടെസ്റ്റിന്‍റെ ഭാഗമായി നടന്ന രണ്ടുകിലോമീറ്റർ ഓട്ടത്തിൽ പരാജയപ്പെ​ട്ടെങ്കിലും രണ്ടാം അവസരത്തിൽ യോ-യോ ടെസ്റ്റ്​ പാസായി മലയാളി താരം സഞ്​ജു സാംസൺ. ഫിറ്റ്​നെസ്​ ടെസ്റ്റ്​ വിജയിച്ചതായും വിജയ്​ ഹസാരെ ട്രോഫിക്കായി ഒരുങ്ങുകയാണെന്നും സഞ്​ജു സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

Full View

ടീം ഫിറ്റ്​നെസ്​ ഉറപ്പാക്കാനായി ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ ഏർപെടുത്തിയ രണ്ടു കിലോമീറ്റർ ഓട്ടത്തിൽ​ സജ്​ഞു സാംസൺ ഉൾപെടെ ആറു പേർ പരാജയപ്പെട്ടിരുന്നു. ഇഷാൻ കിഷൻ, നിതീഷ്​ റാണ, രാഹുൽ തെവാത്തിയ, സിദ്ധാർഥ്​ കൗൾ, ജയദേവ്​ ഉനദ്​കട്ട്​ എന്നിവരാണ്​ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ്​ അക്കാദമിയിൽ ആരംഭിച്ച ഫിറ്റ്​നസ്​ റൺ' പരാജയപ്പെട്ടത്​.

പുതുതായി ഉൾപെടുത്തിയതായതിനാൽ എല്ലാവർക്കും ഫിറ്റ്​നെസ്​ ഉറപ്പാക്കാൻ രണ്ടാമതും അവസരം നൽകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിനങ്ങൾ, ട്വൻറി20 പരമ്പരയിൽ ഇടം നേടാൻ ടെസ്റ്റിൽ വിജയിക്കുക പ്രധാനമാണ്​.

2018ൽ സാംസൺ, മുഹമ്മദ്​ ഷമി, അംബാട്ടി റായുഡു എന്നിവർ സമാനമായി യോ-യോ ടെസ്​റ്റ്​ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട്​ പര്യടനത്തിലെ ഏകദിനങ്ങളിൽനിന്നുൾപെടെ ഇവർ പുറത്തായി.

അടുത്തിടെ ആസ്​ട്രേലിയക്കെതിരെ നടന്ന ട്വൻറി20 പരമ്പരയിൽ സാംസൺ അംഗമായിരുന്നു. 20ലധികം താരങ്ങൾക്കാണ്​ യോ​-യോ ടെസ്​റ്റും രണ്ടു കിലോമീറ്റർ ഓട്ടവും നടത്തി ഫിറ്റ്​നസ്​ പരിശോധിക്കുന്നത്​. ഈ വർഷം നടക്കുന്ന ട്വൻറി20 ലോകകപ്പിലുൾപെടെ ഇറങ്ങാനുള്ള ടീമിനെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ്​ പരിശോധന.

ബാറ്റ്​സ്​മാൻ, വിക്കറ്റ്​കീപർ, സ്​പിന്നർ എന്നിവർ എട്ടുമിനിറ്റും 30 സെക്കൻഡുമെടുത്ത്​ രണ്ടു കിലോമീറ്റർ ദൂരം പൂർത്തിയാക്കണമെന്നാണ്​ ചട്ടം. ഫാസ്​റ്റ്​ബൗളർക്ക്​ സമയപരിധി പിന്നെയും ചുരുങ്ങി എട്ടുമിനിറ്റ്​ 15 സെക്കൻഡാകും.

Tags:    
News Summary - sanju samson Fitness test passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.