ഒരുപാട് പരാജയങ്ങൾ നേരിട്ടു; പരമാവധി തയാറെടുത്താണ് ലോകകപ്പിന് എത്തിയിരിക്കുന്നത് -സഞ്ജു സാംസൺ

ന്യൂയോർക്ക്: 10 വർഷത്തെ കരിയറിനിടെ ഒരുപാട് പരാജയങ്ങൾ നേരിട്ടുവെന്നും പരമാവധി തയാറെടുത്താണ് ട്വന്റി 20 ലോകകപ്പിന് എത്തിയിരിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ്താരം സഞ്ജുസാംസൺ. ഇന്ത്യൻ ടീമിന്റെ അയർലാൻഡിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ബി.സി.സി.ഐ പുറത്തുവിട്ട വിഡിയോയിലാണ് സഞ്ജു സാംസൺ ഇക്കാര്യം പറയുന്നത്.

പരമാവധി തയാറെടുപ്പുകൾ നടത്തിയാണ് ലോകകപ്പിന് എത്തിയിട്ടുള്ളത്. കഴിഞ്ഞ പത്ത് വർഷത്തി​നിടെ പരാജയങ്ങളും ചില വിജയങ്ങളും ഉണ്ടായി. ക്രിക്കറ്റ് ജീവിതം തന്നെ പല കാര്യങ്ങളും പഠിപ്പിച്ചു. തന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച കാര്യമാണ് ലോകകപ്പ് ടീം സെലക്ഷനെന്നും സഞ്ജു സാംസൺ പറഞ്ഞു.

തോൽവിയേയും പോസിറ്റീവായി കാണാനാണ് ആഗ്രഹിക്കുന്നത്. അപ്പോഴാണു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ കൂടുതൽ വിജയങ്ങൾ നേടുമ്പോൾ ചില പാഠങ്ങൾ നിങ്ങൾ മനസ്സിലാക്കാതെ വിട്ടുപോകുകയാണു ചെയ്യുന്നതെന്നും സഞ്ജു സാംസൺ പറഞ്ഞു.

എനിക്ക് ഒരിക്കലും സ്വയം പ്രചോദിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയൊരു സാഹചര്യത്തിലേക്കു കടന്നുചെല്ലുമ്പോഴും, രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരെ കാണുമ്പോഴൊക്കെയാണ് അതു സംഭവിക്കുന്നതെന്നും സഞ്ജു സാംസൺ പറഞ്ഞു. 

Tags:    
News Summary - Sanju Samson has come to the World Cup with maximum preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.