സഞ്ജു സാംസൺ ഏകദിന ടീമിൽ; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരെ അവസാനമായി ഏകദിനം കളിച്ച സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരമാണിത്. റുതുരാജ് ഗെയ്‌ക്‌വാദും, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിവരും ഏദിന ടീമിൽ ഇടം നേടിയിട്ടുണ്ട്.

ടെസ്റ്റിൽ രോഹിത് ശര്‍മ തന്നെയാണ് നായകന്‍. ചേതേശ്വര്‍ പൂജാര  ടീമില്‍ നിന്ന് പുറത്തായി. ടെസ്റ്റ് ടീമില്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക്‌വാദിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം നേടി. ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു.

ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിംഗ്ടൺ ഓവൽ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾക്ക് ജൂലൈ 27 വ്യാഴാഴ്ചയും ജൂലൈ 29 ശനിയാഴ്ചയും ആതിഥേയത്വം വഹിക്കും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ആഗസ്ത് ഒന്നിന് ചൊവ്വാഴ്ച തരൂബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടക്കും.

ഏകദിന ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, ആർ ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.

 ടെസ്റ്റ് ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നവ്ദീപ് സൈനി

Tags:    
News Summary - Sanju Samson in ODI squad; India squad for West Indies series announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.