ഈ വർഷം നടന്ന ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങാൻ സാംസണ് സാധിച്ചില്ല. എന്നാൽ ഫൈനലിൽ തനിക്ക് കളിക്കാൻ അവസരമുണ്ടായിരുന്നുവെന്നാണ് സഞ്ജു ഇപ്പോൾ പറയുന്നത്. അവസാന നിമിഷമാണ് താൻ ടീമിലുണ്ടാകില്ല എന്നുള്ള കാര്യം നായകൻ രോഹിത് ശർമ അറിയിച്ചതെന്നും സഞ്ജു പറഞ്ഞു.
ബാര്‍ബഡോസിലെ ഫൈനലിൽ കളിക്കാൻ തയ്യാറാകണമെന്ന് എന്നെ അറിയിച്ചിരുന്നു ഞാൻ തയ്യാറുമായിരുന്നു. എന്നാൽ അവസാന നിമിഷമാണ് ടൂർണമെന്റിൽ ഇത് വരെ കളിച്ച ഇലവനിൽ നിന്ന് ഫൈനലിൽ ഒരു മാറ്റം വരുത്തേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുന്നത്. വാം അപ്പിനിടെ രോഹിത് ഭായ് എന്‍റെ അടുത്ത് വന്ന് ഇക്കാര്യം അറിയിച്ചു, എന്നിട്ട് നിനക്ക് മനസിലായില്ലെ എന്ന് ചോദിച്ചു, എന്നാൽ ആദ്യ മത്സരം ജയിക്കുന്നതിനെ പറ്റി ആലോചിക്കാമെന്നും ബാക്കി പിന്നീട് സംസാരിക്കാമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
എന്നാൽ എന്‍റെ നിരാശ ആലോചിച്ച് അദ്ദേഹം വീണ്ടും വന്ന് 'നീ നിന്‍റെ ഉള്ളിൽ എന്നെ തെറി പറയുകയായിരിക്കും' എന്ന് പറഞ്ഞു. ഇതിന് മറുപടിയുമായി ഒരു കളിക്കാരൻ എന്ന നിലയിൽ എന്‍റെ സ്വപ്നണമാണ് ഇത്തരം മത്സരങ്ങളെന്ന് ഞാൻ പറഞ്ഞു. രോഹിത് അദ്ദേഹത്തിന്‍റെ രീതികൾ പറയുകയും അതിന് കാരണവും പറഞ്ഞുതന്നു. ഞാൻ അദ്ദേഹത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്‍റെ കീഴിൽ ഒരു ഫൈനൽ കളിക്കാത്തത് ഞാൻ റിഗ്രറ്റ് ചെയ്യുമെന്നും പറഞ്ഞു,' സഞ്ജയ് പറഞ്ഞു.
മത്സരത്തിനുള്ള ടോസിന് മുമ്പ് ഒരു 10 മിനിറ്റ് ഇതിന് വേണ്ടി മാറ്റിവെച്ച രോഹിത് ശർമ എന്ന നായകനെ താൻ എന്നും ഓർത്തുവെക്കുമെന്നും സഞ്ജു സാംസൺ പറയുന്നു. ഋഷഭ് പന്തായിരുന്നു ടൂർണമെന്‍റിലുടനീളം ഇന്ത്യൻ ടീമിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റരായി തുടർന്നത്. മോശമല്ലാത്ത പ്രകടനമായിരുന്നു അദ്ദേഹം ലോകകപ്പിൽ കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.