ദുബൈ: ടൂർണമെൻറിലുടനീളം ആരാധകർ തന്നിലർപ്പിച്ച സ്നേഹത്തിനും പിന്തുണക്കും രാജസ്ഥാൻ റോയൽസിൻെറ മലയാളി താരം സഞ്ജു സാംസൺ നന്ദിയർപ്പിച്ചു. വിജയം അനിവാര്യമായ മത്സരത്തിൽ കൊൽക്കത്തയോട് 60 റൺസിൻെറ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ ടൂർണമെൻറിൽ നിന്നും പുറത്തായിരുന്നു. ഒരു റൺസ് മാത്രമടെുത്ത സഞ്ജുവിന് മത്സരത്തിൽ തിളങ്ങാനായിരുന്നില്ല.
''എല്ലാവരുടെയും പിന്തുണക്കും സ്നേഹത്തിനും നന്ദി. ഞങ്ങൾ കരുത്തോടെ തിരിച്ചുവരും'' -സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്നെന്ന പഴി കേട്ടെങ്കിലും തലയുയർത്തിത്തന്നെയാണ് സഞ്ജു മടങ്ങുന്നത്.
14 മത്സരങ്ങളിൽ നിന്നും മൂന്ന് അർധശതകങ്ങളടക്കം 375 റൺസാണ് സഞ്ജുവിൻെറ സമ്പാദ്യം. കീറൺ പൊള്ളാർഡും ക്രിസ് ഗെയിലും എ.ബി ഡിവില്ലിയേഴ്സുമടക്കമുള്ള വമ്പൻമാർ അരങ്ങുവാഴുന്ന ഐ.പി.എല്ലിൽ ഇതുവരെ ഏറ്റുവുമധികം സിക്സറുകൾ പറന്നത് സഞ്ജുവിൻെറ ബാറ്റിൽ നിന്നാണ്. 26 സിക്സറുകൾ പറത്തിയ സഞ്ജുവിന് പിന്നാലെ 25 സിക്സറുകളുമായി പഞ്ചാബിൻെറ നികൊളാസ് പുരാനുണ്ട്. 24 സിക്സറുകൾ വീതം നേടിയ ഇഷാൻ കിഷനും ഇയാൻ മോർഗനുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.