തുടർച്ചയായ മൂന്നാം തവണയാണ് സ്കോട്ട്ലൻഡ് ട്വന്റി20 ലോകകപ്പിൽ സാന്നിധ്യമറിയിക്കുന്നത്. ഇതുവരെ അഞ്ച് ലോകകപ്പുകളിൽ കളം നിറഞ്ഞ പരിചയ സമ്പത്തും ടീമിന് കരുത്താകും. ടോപ് ഓർഡർ ബാറ്റർ മൈക്കൽ ജോൺസും ഫാസ്റ്റ് ബൗളർ ബ്രാഡ് വീലും ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. 2022ലെ ലോകകപ്പിലാണ് ഇരുവരും അവസാനമായി കളിച്ചത്. റിച്ചി ബെറിംഗ്ടൺ നയിക്കുന്ന ടീമിൽ മുതിർന്ന കളിക്കാരും മികച്ച യുവതാരങ്ങളും അണിനിരക്കും. 16 കളികളിൽ സ്കോട്ട്ലൻഡിനെ നയിച്ച ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെ കീഴിൽ എട്ട് വിജയങ്ങളും നേടിയിട്ടുണ്ട് സ്കോട്ട്ലൻഡ്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 42 റൺസിന് തറപറ്റിച്ച് സ്കോട്ട്ലൻഡ് അട്ടിമറി വിജയം നേടിയിരുന്നു.
ബാറ്റിങ്ങിൽ ക്യാപ്റ്റനും 37കാരനുമായ റിച്ചി ബെറിംഗ്ടണൊപ്പം മൈക്കൽ ജോൺസ്, മാത്യു ക്രോസ്, മൈക്കൽ ലീസ്ക്, ബ്രാൻഡൻ മക്മുള്ളൻ തുടങ്ങിയവർ അണിനിരക്കും. ബ്രാഡ് വീലിനൊപ്പം ബ്രാഡ് ക്യൂറി, ക്രിസ് ഗ്രീവ്സ്, ജാക് ജാർവിസ് തുടങ്ങിയവരായിരിക്കും ബൗളിങ്ങിന് ചുക്കാൻ പിടിക്കുക. 28.7 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. 93 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച സ്കോട്ട്ലൻഡ് 43 മത്സരങ്ങളിലാണ് വിജയം രുചിച്ചത്. 2021ൽ സൂപ്പർ 12ലെത്തിയതാണ് ടീമിന്റെ ലോകകപ്പിലെ മികച്ച പ്രകടനം. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ഒമാൻ, നമീബിയ എന്നിവർക്കൊപ്പം ഗ്രൂപ് ബിയിലാണ് സ്കോട്ട്ലൻഡ് പോരിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.