ന്യൂഡൽഹി: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ പരിഹസിച്ച് ഫേസ്ബുക്ക് ലൈവിനിടെ ജാതി പരാമർശം നടത്തിയെന്നാണ് പരാതി. ഹരിയാനയിലെ ഹിസർ സ്വദേശിയായ ദലിത് അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് യുവരാജിനെതിരെ ഹരിയാന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം ജൂണിൽ രോഹിത് ശർമയുമായുള്ള ഫേസ്ബുക്ക് ലൈവിനിടെ ചഹലിന്‍റെ ടിക്ടോക് വിഡിയോകളെ പരിസഹിച്ചുകൊണ്ടുള്ള യുവരാജിന്‍റെ പരാമർശമാണ് വിവാദമായത്. തമാശരൂപേണ പറഞ്ഞ പരാമർശത്തിനെതിരെ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
2020 ജൂണിൽ ഒരു ദലിത് അഭിഭാഷകനും യുവരാജിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ താൻ എല്ലാവരെയും ഒന്നായിക്കാണുന്നവനാണെന്നും ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും യുവരാജ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.