ലോക്സഭ തെരഞ്ഞെടുപ്പ്: ഐ.പി.എൽ രണ്ടാംപാദ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുമോ​?

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) രണ്ടാംപാദ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മത്സരങ്ങൾ നടത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ബി.സി.സി ഉദ്യോഗസ്ഥർ യു.എ.ഇയിലെത്തിയിട്ടുണ്ട്.

പൊതുതിരഞ്ഞെടുപ്പ് തീയതികൾ ഐ.പി.എല്ലിന്റെ രണ്ടാം പകുതിയുമായി ക്ലാഷ് ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് തീരുമാനം. ചില ഫ്രാഞ്ചൈസികൾ കളിക്കാരോട് അവരുടെ പാസ്​പോർട്ടുകൾ നൽകാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

2014ലും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഐ.പി.എല്ലിന്റെ ആദ്യപകുതിയിലെ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. 21 മത്സരങ്ങൾ ഉൾപ്പെടുന്ന ഐപിഎല്ലിന്റെ ആദ്യ പകുതിയുടെ ഷെഡ്യൂൾ കഴിഞ്ഞ മാസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ ആദ്യ പകുതിയിലെ അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഏപ്രിൽ 7 ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. നിലവിലെ ചാമ്പ്യൻമാരായ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് മാർച്ച് 22 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചസ് ബാംഗ്ലൂരിനെ നേരിടും.


Tags:    
News Summary - Second half of IPL 2024 to be moved out of India?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.