ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റിലെ പുത്തൻ താരോദയം ഷഫാലി വർമക്ക് മറ്റൊരു റെക്കോഡ് കൂടി. ഇന്ത്യൻ ജഴ്സിയിൽ എല്ലാ ഫോർമാറ്റിലുമായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ഷഫാലി. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനുള്ള ടീമിൽ സ്ഥാനം ലഭിച്ചതോടെയാണിത്.
17 വർഷവും 150 ദിവസവും മാത്രം പ്രായമുള്ള ഹരിയാനക്കാരി ഇതിനിടെ ടെസ്റ്റ്, ട്വൻറി20 ഫോർമാറ്റുകളിൽ അരങ്ങേറ്റം നടത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാെൻറ മുജീബ് റഹ്മാൻ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരുടെ പട്ടികയിൽ അഞ്ചാമതാണ് ഷഫാലി.
17 വയസും 78 ദിവസവും മാത്രം പ്രായമായിരിക്കേ മുജീബ് അഫ്ഗാനായി മൂന്ന് ഫോർമാറ്റിലും ജഴ്സിയണിഞ്ഞു. ഇംഗ്ലണ്ടിെൻറ സാറാ ടെയ്ലർ (17 വർഷം 86 ദിവസം), ആസ്ട്രേലിയയുടെ എലീസ് പെറി (17 വർഷം 104 ദിവസം), പാകിസ്താെൻറ മുഹമ്മദ് ആമിർ (17 വർഷം 108 മാസം) എന്നിവരാണ് പട്ടികയിൽ ഷഫാലിക്ക് മുമ്പിലുള്ളത്.
അരങ്ങേറ്റ ഏകദിനത്തിൽ 14 പന്തിൽ നിന്ന് 15 റൺസ് മാത്രമാണ് ഷഫാലിക്ക് നേടാനായത്. എന്നിരുന്നാലും അടുത്തിടെ നടന്ന ടെസ്റ്റ് അരങ്ങേറ്റം ഹരിയാനക്കാരി ഗംഭീരമാക്കിയിരുന്നു. രണ്ട് ഇന്നിങ്സുകളിലും അർധശതകം നേടിയ ഷഫാലി (96, 63) ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സമനിലയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അർധശതകം നേടുന്ന പ്രായം കുറഞ്ഞ വനിത ക്രിക്കറ്റ് താരമായി ഷഫാലി മാറി.
2019 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച ശേഷം 22 ട്വൻറി20 മത്സരങ്ങളിൽ നിന്നായി താരം 617 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.