'ഇന്ത്യയിലെ വാർത്തകൾ വേദനാജനകം'; സഹായത്തിന്​ ആഹ്വാനം ചെയ്​ത്​ അഫ്രീദിയും ശുഐബ്​ മാലിക്കും

ഇസ്​ലാമാബാദ്​: കോവിഡ്​ രണ്ടാം തരംഗത്തിൽ ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ പിന്തുണയുമായി പാകിസ്​താൻ ക്രിക്കറ്റ്​ താരങ്ങളായ ഷാഹിദ്​ അഫ്രീദിയും ശുഐബ്​ മാലിക്കും രംഗത്ത്​. നേരത്തേ പിന്തുണയുമായി ശുഐബ്​ അക്തറും രംഗത്തെത്തിയിരുന്നു.

''ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകളും വിഡിയോകളും അത്യന്ത്യം വേദനാജനകമാണ്​. നിങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലുമുണ്ട്​. ഷാഹിദ്​ അഫ്രീദി ഫൗണ്ടേഷൻ ഈ പരീക്ഷണ സമയത്ത്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്യുന്നു'' -അഫ്രീദി ട്വീറ്റ്​ ചെയ്​തു.

''ബുദ്ധിമു​േട്ടറിയ സമയത്ത്​ ചിന്തകളും പ്രാർഥനകളുമായി ഞങ്ങൾ ഇന്ത്യക്ക്​ കൂടെയുണ്ട്​. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നുള്ള ദുരന്തങ്ങൾ മായ്​ച്ചുകളയാൻ ദൈവം നമ്മെ സഹായി​ക്ക​ട്ടെ. ഇന്ത്യക്ക്​ കരുത്തോടെ ഇരിക്കാനാക​ട്ടെ'' -ഇന്ത്യൻ ടെന്നീസ്​ താരം സാനിയ മിർസയുടെ ഭർത്താവ്​ കൂടിയായ ശുഐബ്​ മാലിക്​ ട്വീറ്റ്​ ചെയ്​തു.

നേരത്തേ ​ പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Shahid Afridi and Shoaib Malik offers support to India amid COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.