ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ്: ഷക്കീലിന് ഡബ്ൾ; പാകിസ്താന് ലീഡ്

ഗാലേ: സൗദ് ഷക്കീൽ ഇരട്ടശതകവുമായി തകർത്താടിയപ്പോൾ ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മികച്ച ലീഡ് നേടി പാകിസ്താൻ. ആതിഥേയരുടെ സ്കോറായ 312 റൺസിന് മറുപടിയായി പാകിസ്താൻ 461ന് പുറത്താ‍യി. ഷക്കീൽ 208 റൺസുമായി ക്രീസിലുണ്ടായിരുന്നു. 149 റൺസ് ലീഡ് വഴങ്ങിയ ലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 14 റൺസെന്ന നിലയിലാണ്.

ചൊവ്വാഴ്ച അഞ്ചു വിക്കറ്റിന് 221ലാണ് പാകിസ്താൻ ബാറ്റിങ് പുനരാരംഭിച്ചത്. അർധശതകങ്ങൾ പിന്നിട്ട് ഷക്കീലും ആഗ സൽമാനുമായിരുന്നു ക്രീസിൽ. സൽമാൻ 83 റൺസെടുത്ത് പുറത്തായി. സെഞ്ച്വറിക്കു ശേഷവും വാലറ്റക്കാരെ കൂട്ടുനിർത്തി പോരാട്ടം തുടർന്ന ഷക്കീൽ, പാകിസ്താന്റെ സ്കോർ 460 കടത്തി. ലങ്കക്കുവേണ്ടി രമേഷ് മെൻഡിസ് അഞ്ചും പ്രഭാത് ജയസൂര്യ മൂന്നും വിക്കറ്റെടുത്തു.

Tags:    
News Summary - Shakeel double hundred has Pakistan in command of 1st test in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.