അന്ന് മെഗാ ലേലത്തിൽ അൺസോൾഡ്! ഇന്ന് ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പിനെ തകർത്ത് പർപ്പിൾ ക്യാപ്പ്

അന്ന് മെഗാ ലേലത്തിൽ അൺസോൾഡ്! ഇന്ന് ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പിനെ തകർത്ത് പർപ്പിൾ ക്യാപ്പ്

ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്നോ സൂപ്പർ ജയന്‍റ്സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 190 റൺസ് നേടി. ട്രാവിസ് ഹെഡ് (47), അനികേത് വർമ (36), നിതീഷ് കുമാർ റെഡ്ഡി (32) എന്നിവരാണ് ആതിഥേയനിരയിൽ തിളങ്ങിയത്. ലഖ്നോയുടെ ശാർദുൽ ഠാക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ ജയം ലക്ഷ്യമിട്ട ലഖ്നോ 16.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷും (52) നിക്കോളാ സ് പൂരനും (70) 116 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ ഇരുവരും ടീം സ്കോർ നൂറ് കടത്തി. റിഷഭ് പന്ത് 15 റൺസ് നേടി. മികച്ച അടിത്തറ കിട്ടിയ സൂപ്പർജയൻ്റ്സിനെ മധ്യനിര ബാറ്റർമാർ പിന്നീട് വിജയത്തി ലേക്ക് നയിച്ചു.

നാല് വിക്കറ്റ് നേടിയ ഠാക്കൂറാണ് മത്സരത്തിൽ ലഖ്നോക്ക് അപ്പർഹാൻഡ് നൽകിയത്. നാല് ഓവറിൽ 34 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്. സൂപ്പർ താരം അഭിഷേക് ശർമ, കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ ഇഷാൻ കിഷൻ, അഭിനവ് മനോഹർ, മുഹമ്മദ് ഷമി എന്നിവരെയാണ് താരം മടക്കിയത്. മത്സരത്തിന്‍റെ മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തിലാണ് ഠാക്കൂർ ആദ്യത്തെ രണ്ട് വിക്കറ്റ് നേടിയത്. എസ്.ആർ.എച്ചിന്‍റെ കുന്തമുനയായ അഭിഷേകിനെയും കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയ തികച്ച കിഷനയെ എളുപ്പം പറഞ്ഞയക്കാൻ അദ്ദേഹത്തിന് സാധിച്ചു.

മെഗാലേലത്തിൽ ആരും എടുക്കാതിരുന്ന താരം പരിക്കേറ്റ ലഖ്നോ ബൗളർ മൊഹ്സിൻ ഖാന് പകരക്കാരനായാണ് ടീമിലെത്തിയത്. എന്നാൽ. ഇപ്പോഴിതാ രണ്ട് മത്സരം കഴിഞ്ഞപ്പോൾ ആറ് വിക്കറ്റുമായി പർപ്പിൾ ക്യാപ് നേടിയിരിക്കുകയാണ് ഠാക്കൂർ. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെയും അദ്ദേഹം രണ്ട് വിക്കറ്റ് നേടി. 

Tags:    
News Summary - Shardhul thakur took 6 wickets in ipl 2025 as replacement for lsg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.