റാവൽപിണ്ടി: മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി പാകിസ്താൻ ക്രിക്കറ്റർ ശുഹൈബ് അക്തർ. ഗാംഗുലിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് അക്തർ അഭിപ്രായം പ്രകടിപ്പിച്ചത്.
എതിരാളി ആരായിരുന്നാലും ഞാൻ സ്വാഗതം ചെയ്തിരുന്നു. കാരണം പോരാടുന്നതിൽ ഞാൻ താൽപര്യവാനായിരുന്നു. എൻെറ ഏറ്റവും ശക്തനായ എതിരാളികളിലൊരാൾ സൗരവ് ഗാംഗുലിയായിരുന്നു. കൊൽകത്ത നൈറ്റ് റൈഡേഴ്സിൽ ഗാംഗുലിക്ക് കീഴിൽ കളിക്കുേമ്പാൾ അദ്ദേഹം മഹാനായ ക്യാപ്റ്റൻ കൂടിയായിരുന്നു -അക്തർ അഭിപ്രായപ്പെട്ടു.
നേരത്തെ, ഗാംഗുലി ഏറ്റവും ധൈര്യശാലിയായ ബാറ്റ്മാൻമാനാണെന്ന് അക്തർ അഭിപ്രായപ്പെട്ടിരുന്നു. ഗാംഗുലിക്ക് ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ഭയമുണ്ടെന്ന് ചിലർ പറയുന്നു. ഇത് അസംബന്ധമാണ്. തൻെറ ന്യൂബോളിനെ ഗാംഗുലിയോളം ഫലപ്രദമായി ആരും നേരിട്ടിട്ടില്ല. ശരീരത്തെ ലക്ഷ്യംവെച്ച് പന്തെറിയുേമ്പാൾ പോലും പിന്മാറാതെ ഗാംഗുലി റൺസ് നേടിയിരുന്നുവെന്ന് അന്ന് അക്തർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.