ഇസ്ലാമാബാദ്: മുസ്ലിംകളോടുള്ള ഫ്രാൻസിെൻറ പുതിയ സമീപനത്തിെൻറ പേരിൽ നടക്കുന്ന ഫ്രഞ്ച് ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിന് പാകിസ്താൻ ക്രിക്കറ്റർ ശുഐബ് അക്തറിെൻറ പിന്തുണ. ഫ്രാൻസിന് മുസ്ലിംകളെ വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ബഹിഷ്കരിക്കാൻ തിരിച്ചും സ്വാതന്ത്ര്യമുണ്ടെന്ന് അക്തർ പ്രതികരിച്ചു.
ശുഐബ് അക്തർ ട്വീറ്റ് ചെയ്തതിങ്ങനെ:
''മാക്രോൺ: കാർട്ടൂണുകൾ ഫ്രാൻസ് ഉപേക്ഷിക്കില്ല
മാക്രോൺ തന്നെ വീണ്ടും പറയുന്നു: ഫ്രഞ്ച് ചരക്കുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം മുസ്‌ലിം രാജ്യങ്ങൾ ദയവായി ഉപേക്ഷിക്കുക.
നിങ്ങൾക്ക് വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ, നിങ്ങളുടെ വിദ്വേഷം നിരസിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട്.''
പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് ഒരുകൂട്ടം ആളുകൾ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് സർക്കാർ കൈകൊണ്ട നടപടികൾ മുസ്‌ലിം വിരുദ്ധമാണെന്നാരോപിച്ചുകൊണ്ട് ബഹിഷ്കരണ ആഹ്വാനം പടർന്നത്. അറബ് രാജ്യങ്ങളിലും തുർക്കിയിലും ബംഗ്ലദേശിലും പാകിസ്താനിലുമെല്ലാം ബഹിഷ്കരണത്തെ അനുകൂലിച്ച് നിരവധിപേർ മുന്നോട്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.