ശ്രേയസും ഭരതും ടീമിൽ; ന്യൂസിലൻഡിനെതിരായ ടെസ്റ്റ്​ പരമ്പരയിൽ സീനിയർ താരങ്ങൾക്ക്​ വിശ്രമം

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ രണ്ട്​ ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റർ ശ്രേയസ്​ അയ്യരെയും ഓഫ്​ സ്​പിന്നർ ജയന്ത്​ യാദവിനെയും ടെസ്റ്റ്​ സ്​ക്വാഡി​ലേക്ക്​ തിരികെവിളിച്ചു. നവംബർ 25 മുതൽ കാൺപൂരിൽ വെച്ച്​ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ അജിൻക്യ രഹാനെയാകും ടീമിനെ നയിക്കുക.

ഡിസംബർ മൂന്നിന്​ മുംബൈയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ നായകൻ വിരാട്​ കോഹ്​ലി ടീമിനൊപ്പം ചേരും. ചേതേശ്വർ പുജാരയാണ്​ ഉപനായകൻ. എന്നാൽ കോഹ്​ലി മടങ്ങിയെത്തു​േമ്പാൾ പുജാരയാകുമോ രഹാനെയാകുമോ ഉപനായകൻ എന്ന കാര്യത്തിൽ തീർച്ചയില്ല.

ജോലിഭാരം പരിഗണിച്ച്​ ട്വന്‍റി20 നായകൻ രോഹിത്ത്​ ശർമ, ടെസ്റ്റിലെ സ്​ഥിരം താരങ്ങളായ ജസ്​പ്രീത്​ ബൂംറ, മുഹമ്മദ്​ ഷമി, ഋഷഭ്​ പന്ത്​ എന്നിവർക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചു. മധ്യനിര ബാറ്റ്​സ്​മാൻ ഹനുമ വിഹാരിയെയും ഓൾറൗണ്ടർ വാഷിങ്​ടൺ സുന്ദറിനെയും ഒഴിവാക്കി. വിഹാരി ഇന്ത്യ എ ടീമിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക്​ പോകും.

വൃദ്ധിമാൻ സാഹയും കെ.എസ്​. ഭരതുമാകും വിക്കറ്റ്​ കീപ്പർമാർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരയിലെ അവസാന മത്സരത്തിൽ സ്​ക്വാഡിൽ ഉൾപെടുത്തിയ പ്രസിദ്ധ്​ കൃഷ്​ണയെ ടീമിലെടുത്തു.

ഇന്ത്യൻ ടീം:

അജിൻക്യ രഹാനെ (ക്യാപ്​റ്റൻ), ചേതേശ്വർ പു​ജാര (ഉപനായകൻ), കെ.എൽ. രാഹുൽ, മായങ്ക്​ അഗർവാൾ, ശുഭ്​മാൻ ഗിൽ, ശ്രേയസ്​ അയ്യർ, വൃദ്ധിമാൻ സാഹ (വിക്കറ്റ്​ കീപ്പർ), കെ.എസ്​. ഭരത്​ (വിക്കറ്റ്​ കീപ്പർ), രവീന്ദ്ര ജദേജ, ആർ. അശ്വിൻ, അക്​സർ പ​േട്ടൽ, ജയന്ത്​ യാദവ്​, ഇഷാന്ത്​ ശർമ, ഉമേഷ്​ യാദവ്​, മുഹമ്മദ്​ സിറാജ, പ്രസിദ്ധ്​ കൃഷ്​ണ

Tags:    
News Summary - Shreyas Iyer, KS Bharat included in India Test squad vs New Zealand senior players rested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.