ശ്രേയസും ഭരതും ടീമിൽ; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം
text_fieldsന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റർ ശ്രേയസ് അയ്യരെയും ഓഫ് സ്പിന്നർ ജയന്ത് യാദവിനെയും ടെസ്റ്റ് സ്ക്വാഡിലേക്ക് തിരികെവിളിച്ചു. നവംബർ 25 മുതൽ കാൺപൂരിൽ വെച്ച് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ അജിൻക്യ രഹാനെയാകും ടീമിനെ നയിക്കുക.
ഡിസംബർ മൂന്നിന് മുംബൈയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ നായകൻ വിരാട് കോഹ്ലി ടീമിനൊപ്പം ചേരും. ചേതേശ്വർ പുജാരയാണ് ഉപനായകൻ. എന്നാൽ കോഹ്ലി മടങ്ങിയെത്തുേമ്പാൾ പുജാരയാകുമോ രഹാനെയാകുമോ ഉപനായകൻ എന്ന കാര്യത്തിൽ തീർച്ചയില്ല.
ജോലിഭാരം പരിഗണിച്ച് ട്വന്‍റി20 നായകൻ രോഹിത്ത് ശർമ, ടെസ്റ്റിലെ സ്ഥിരം താരങ്ങളായ ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവർക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചു. മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെയും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെയും ഒഴിവാക്കി. വിഹാരി ഇന്ത്യ എ ടീമിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക് പോകും.
വൃദ്ധിമാൻ സാഹയും കെ.എസ്. ഭരതുമാകും വിക്കറ്റ് കീപ്പർമാർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ സ്ക്വാഡിൽ ഉൾപെടുത്തിയ പ്രസിദ്ധ് കൃഷ്ണയെ ടീമിലെടുത്തു.
ഇന്ത്യൻ ടീം:
അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ചേതേശ്വർ പുജാര (ഉപനായകൻ), കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, ആർ. അശ്വിൻ, അക്സർ പേട്ടൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ, പ്രസിദ്ധ് കൃഷ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.