ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിന് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരവും നഷ്ടമാകും. ഒക്ടോബർ ഒമ്പതിന് ഡൽഹിയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാൻ ഗില്ലിന് കഴിയില്ലെന്നും 11ന് അഫ്ഗാനിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാനാവില്ലെന്നും ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു. ഗിൽ ചെന്നൈയിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ തുടരുമെന്നും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ബി.സി.സി.ഐ അറിയിച്ചു.
2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മാൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു.
ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന് ആദ്യ മത്സരം കളിക്കാനായിരുന്നില്ല. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറുടെ റോളിലെത്തിയത്. മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.