ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ദക്ഷിണാഫ്രിക്ക; റിങ്കുവിന് അരങ്ങേറ്റം

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ​കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർക്ക് പകരം ട്വന്റി 20യിലെ വെടി​ക്കെട്ടുകാരൻ റിങ്കു സിങ്ങിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അനായാസം തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ യുവനിര ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ 116 റൺസിന് പുറത്താക്കിയ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു.

​െപ്ലയിങ് ഇലവൻ: ഇന്ത്യ-കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‍വാദ്, സായ് സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിങ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക: ടോണി ഡി സോർസി, റീസ ഹെന്റിക്സ്, റസി വാൻ ഡർ ഡസൻ, എയ്ഡൻ മർക്രാം (ക്യാപ്റ്റൻ), ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെന്റിക്സ്.

Tags:    
News Summary - South Africa let India bat; Rinku debuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.