സൺറൈസേഴ്സ് ഹൈദരാബാദിെൻറ ബൗളിങ് കുന്തമുനയാണ് അഫ്ഗാൻ താരമായ റാഷിദ് ഖാൻ. ഏത് വമ്പൻ താരത്തെയും തെൻറ സ്പിൻ ബൗളിങ്ങിലൂടെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള റാഷിദിനെ 2017ൽ 4 കോടി രൂപ വാരിയെറിഞ്ഞാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. എന്നാൽ ആ സമയത്ത് റാഷിദിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ പരിചയസമ്പന്നനായ സ്പിൻ ബൗളർ ഇമ്രാൻ താഹിറും ലേലത്തിൽ തങ്ങളുടെ പരിഗണനയിലുണ്ടായിരുന്നതായി എസ്.ആർ.എച്ചിെൻറ പെർഫോമൻസ് അനലിസ്റ്റായ ശ്രീനിവാസ് ചന്ദ്രശേഖർ പറഞ്ഞു.
ഇമ്രാൻ താഹിറിനെ അപേക്ഷിച്ച് റാഷിദിന് പരിചയസമ്പത്ത് കുറവായിരുന്നു. എങ്കിലും താരത്തെ ടീമിലെടുക്കാൻ ഹൈദരാബാദ് തീരുമാനിച്ചു. അത് ശരിയായെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു റാഷിദിെൻറ ഭാഗത്തുനിന്നുമുണ്ടായത്.
2016ലെ ടി20 ലോകകപ്പിലാണ് റാഷിദ് ഖാെൻറ പ്രകടനം ഞങ്ങൾ ആദ്യമായി കാണുന്നത്. ഡൽഹിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റാഷിദ് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പരമ്പരയിലുടനീളം താരം അത് തുടരുകയും ചെയ്തിരുന്നു. അതോടെ ഞങ്ങൾ അവനെ പിന്തുടരാൻ തുടങ്ങി. ഒരു സാധാരണ ലെഗ്സ്പിന്നർമാർ പന്തെറിയുന്ന വേഗതയേക്കാൾ വളരെ വ്യത്യസ്തമായിരുന്നു റാഷിദിെൻറ ബൗളിങ്. കൂടാതെ മികച്ച ഫീൽഡിങ്ങുമാണ്. ഒരു കംപ്ലീറ്റ് പാക്കേജായിരുന്നു അവൻ.
ഇമ്രാൻ താഹിർ, റാഷിദ് ഖാൻ എന്നിവരിൽ ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. പരിചയസമ്പത്തിെൻറ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരമുണ്ട്. എന്നാൽ, റാഷിദിനെ ടീമിലെത്തിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഇത്തരത്തിൽ ടീമിലെത്തിച്ചപ്പോൾ ആ സീസണിൽ െഎ.പി.എല്ലിലെ സെൻസേഷണൽ താരമായി അദ്ദേഹം മാറിയിരുന്നു. റാഷിദിനെ പരിഗണിച്ചപ്പോൾ അതായിരുന്നു തങ്ങളുടെ മനസിലെന്നും ശ്രീനിവാസ് ചന്ദ്രശേഖർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2017ലെ െഎ.പി.എല്ലിൽ എസ്.ആർ.എച്ചിന് വേണ്ടി 14 മത്സരങ്ങളായിരുന്നു റാഷിദ് കളിച്ചത്. 17 വിക്കറ്റുകൾ നേടിയ താരം ടീമിനെ പ്ലേ-ഒാഫിൽ എത്തിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. 2018ൽ 17 മത്സരങ്ങളിൽ നിന്നും 21 വിക്കറ്റുകൾ നേടി ഒരിക്കൽ കൂടി ടീമിന് വേണ്ടി മികച്ച പ്രകടനം റാഷിദ് നടത്തി. ആ വർഷം റണ്ണേർസ് അപ്പായാണ് സൺറൈസേഴ്സ് ഫിനിഷ് ചെയ്തത്. 2019ൽ 9 കോടി രൂപ നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്. ആ വർഷമാകെട്ട 15 മത്സരങ്ങളിൽ 17 വിക്കറ്റുകൾ നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.