ന്യൂഡൽഹി: സെമിഫൈനലിലേക്ക് നേരിയ സാധ്യത ബാക്കിയുള്ള ശ്രീലങ്കക്ക് തിങ്കളാഴ്ച എതിരാളി ബംഗ്ലാദേശ്. ഏഴു മത്സരങ്ങളിൽ നാലു പോയന്റ് മാത്രമുള്ള ലങ്കക്ക് ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിച്ചാലും സെമിയിലേക്കുള്ള വഴി ഏറെ ദുർഘടം. മറ്റു ടീമുകളുടെ ജയപരാജയങ്ങൾക്കൊപ്പം റൺറേറ്റുകൂടി നോക്കിയാണ് സ്ഥാനങ്ങൾ തീരുമാനിക്കുക എന്നിരിക്കെ ദ്വീപുകാർ പുറത്തേക്കുള്ള വഴിയിലാണ്.
ബംഗ്ലാദേശിനു പുറമെ ന്യൂസിലൻഡിനെയും നേരിടാനുണ്ട് ശ്രീലങ്കക്ക്. കടുവകൾ വെറും രണ്ടു പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. അടുത്ത രണ്ടു മത്സരങ്ങൾ ജയിച്ച് ഏഴാമതെങ്കിലുമെത്താനാവുമോയെന്നാണ് ഇവർ നോക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിൽ ദുരിതമനുഭവിക്കുകയാണ് ഡൽഹി. ഇവിടെ ഇന്ന് മത്സരം നടത്തുന്നതിനെക്കുറിച്ച് ആശങ്കകളുയർന്നെങ്കിലും ആരോഗ്യവിദഗ്ധർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.