ഡൽഹി ടീമിന്റെ മോഷണം പോയ ബാറ്റുകൾ തിരിച്ചുകിട്ടി

ന്യൂ​ഡ​ൽ​ഹി: ഐ.​പി.​എ​ൽ സീ​സ​ണി​ൽ ക​ന്നി വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​ന് മ​റ്റൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത കൂ​ടി. ഏ​പ്രി​ൽ 15ന് ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​പി​ന്നാ​ലെ ബാം​ഗ്ലൂ​രി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കി​റ്റു​ക​ളി​ൽ​നി​ന്ന് ന​ഷ്ട​മാ​യ സാ​ധ​ന​ങ്ങ​ൾ ടീ​മി​ന് തി​രി​ച്ചു​കി​ട്ടി​യ​താ​യി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​റാ​ണ് അ​റി​യി​ച്ച​ത്.

16 ബാ​റ്റു​ക​ളും പാ​ഡു​ക​ളും ഷൂ​സു​ക​ളും ഗ്ലൗ​സു​ക​ളു​​മാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​വ​യി​ൽ കൂ​ടു​ത​ലും തി​രി​ച്ചു​കി​ട്ടി​യ​താ​യും ചി​ല​ത് ഇ​പ്പോ​ഴും മി​സ്സി​ങ്ങാ​ണെ​ന്നും വാ​ർ​ണ​ർ പ​റ​ഞ്ഞു.

Tags:    
News Summary - stolen bats and kits of Delhi Capitals players recovered reveals David Warner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.