ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ട്രെന്‍റ് ബിഡ്ജിൽ ആരംഭിക്കാനിരിക്കേ പരമ്പര ഫലം പ്രവചിച്ച് ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. കാലാവസ്ഥ അനുകൂലമാണെന്നും ഇന്ത്യ 4-0ത്തിനോ 3-1നോ വിജയിക്കുമെന്നും ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് നിര ദുർബലമാണെന്നും ഇന്ത്യ എന്തായാലും ജയിക്കുെമന്നുമാണ് ഗവാസ്കർ ഉറപ്പിച്ചു പറയുന്നത്.
''എന്‍റെ പ്രവചനം എന്താണെന്ന് വെച്ചാൽ, ടെസ്റ്റ് നടക്കുന്ന 25ൽ 22ഉം ചൂടുള്ള ദിവസങ്ങളാണെങ്കിൽ ഇന്ത്യ 4-0ത്തിന് വിജയിക്കും. ഇന്ത്യക്ക് എങ്ങനെയായാലും വിജയ സാധ്യതയുണ്ട്. കാരണം ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് നിര ദുർബലമാണ്. അത് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വ്യക്തമായിരുന്നു''
''വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും തമ്മിലുള്ള പോരാട്ടത്തിൽ കോഹ്ലിക്കാണ് ആനുകൂല്യം. 2018ലേത് പോലെ കോഹ്ലി മേധാവിത്വം നേടും. ആൻഡേഴ്സണ് മൂന്ന് വയസ്സ് കുടി വർധിച്ചപ്പോൾ കോഹ്ലിക്ക് മൂന്ന് വർഷത്തെ അനുഭവസമ്പത്ത് വർധിച്ചു. ഒരു ബാറ്റ്സ്മാന്റെ നല്ല സമയം 28 മുതൽ 33-34 വയസ്സ് വരെയാണ്. അതുകൊണ്ടുതന്നെ കോഹ്ലി മേധാവിത്വം നേടും'' -ഗാവസ്കർ പറഞ്ഞു.
2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലീഷ് മണ്ണിൽ പരമ്പര വിജയിച്ചത്. 1-0ത്തിനായിരുന്നു അത്. എന്നാൽ 2011, 2014,2018 വർഷങ്ങളിൽ ഇംഗ്ലീഷ് മണ്ണിൽ പരമ്പരക്കെത്തിയ ഇന്ത്യ തകർന്നടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.