ക്ഷമ കാണിക്കു, അയാളിൽ വിശ്വാസമർപ്പിക്കു; കോഹ്‍ലിയെ പിന്തുണച്ച് ഗവാസ്കർ

മുംബൈ: ട്വന്റി 20 ലോകകപ്പിലെ വിരാട് കോഹ്‍ലിയുടെ ഫോമിൽ ആശങ്ക വേണ്ടെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ടീമിനായി മത്സരങ്ങൾ ജയിക്കുകയെന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചും പ്രചോദനകരം. പ്രത്യേകിച്ചും രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യക്ക് വേണ്ടി കളിച്ച കോഹ്‍ലി ടീമിന്റെ വിജയങ്ങളിൽ പങ്കാളിയുമായിട്ടുണ്ട്.

ട്വന്റി 20 ലോകകപ്പ് ടൂർണമെന്റിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇനി സൂപ്പർ എട്ട് മത്സരങ്ങളും സെമിഫൈനലും ഫൈനലും നടക്കാനുണ്ട്. നമ്മളെല്ലാവരും ക്ഷമ കാണിക്കണം. അയാളിൽ വിശ്വാസമർപ്പിക്കണം. നമുക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കോഹ്‍ലിക്ക് കഴിയുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ഗവാസ്കർ പറഞ്ഞു.

മൂന്നുകളികളിൽ കുറഞ്ഞ സ്കോറുകൾ നേടിയാൽ അയാൾ നന്നായി ബാറ്റ് ചെയ്യുന്നില്ലെന്നല്ല അർഥം. ചില ദിവസങ്ങളിൽ നമുക്ക് നല്ല പന്തുകൾ ലഭിച്ചേക്കാം. ചിലപ്പോൾ അങ്ങനെ അല്ലാതേയും വരാം. ഇപ്പോൾ അയാളിൽ വിശ്വാസമർപ്പിക്കുകയാണ് വേണ്ടതെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

ട്വന്റി 20 ലോകകപ്പിൽ രോഹിത്തി​നൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്‍ലിക്ക് ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. അയർലാൻഡിനെതിരെ ഒരു റൺസും പാകിസ്താനെതിരെ നാല് റൺസും നേടാനാണ് കോഹ്‍ലിക്ക് കഴിഞ്ഞത്. യു.എസ്.എക്കെതിരായ മത്സരത്തിൽ കോഹ്‍ലി പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് താരമായ കോഹ്‍ലി 700 റൺസെടുത്ത് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Sunil Gavaskar's Blunt Verdict On Virat Kohli's Form

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.