നടരാജന്​ പരിക്ക്​, ഐ.പി.എല്ലിൽനിന്ന്​ പുറത്ത്​

നടരാജന്​ പരിക്ക്​, ഐ.പി.എല്ലിൽനിന്ന്​ പുറത്ത്​

ചെന്നൈ: തുടർച്ചയായ തോൽവികൾക്കു ശേഷം ജയത്തി​‍െൻറ വഴിയിൽ മടങ്ങിയെത്തിയ സൺറൈസേഴ്​സ്​ ഹൈദരാബാദിന്​ തിരിച്ചടിയായി പേസ്​ ബൗളർ ടി. നടരാജ​‍െൻറ പരിക്ക്​. കാൽമുട്ടിന്​ പരിക്കേറ്റ നടരാജൻ​ അടിയന്തര ശസ്​തക്രിയക്ക്​ വിധേയനാവുകയാണ്​. ഇതോടെ തുടർന്നുള്ള മത്സരങ്ങൾ നടരാജന്​ നഷ്​ടമാകുമെന്നുറപ്പായി.

ഇൗ സീസണിൽ സൺറൈസേഴ്​സ്​ കളിച്ച നാല്​ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ്​ നടരാജൻ കളിച്ചത്​. ഇൗ വർഷമാദ്യം നടന്ന ആസ്​ട്രേലിയൻ പര്യടനത്തിൽ തന്നെ നടരാജന്​ പരിക്കേറ്റിരുന്നെങ്കിലും ഇംഗ്ലണ്ട്​ പര്യടനവും ഐ.പി.എല്ലും പരിക്ക്​ കൂടുതൽ വഷളാക്കി. തുടർന്നാണ്​ ശസ്​ത്രക്രിയ അനിവാര്യമായത്​.

നടരാജന്​ പരിക്ക്​, ഐ.പി.എല്ലിൽനിന്ന്​ പുറത്ത്​കഴിഞ്ഞ ഐ.പി.എൽ സീസണിൽ മിന്നുംഫോമിൽ പന്തെറിഞ്ഞതിനു പിന്നാലെയാണ്​ നടരാജനിൽ സെലക്​ടർമാർക്ക്​ കണ്ണുടക്കിയത്​. ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ്​സ്​ ബൗളറായി ഇടംപിടിച്ച നടരാജൻ ട്വന്‍റി 20, ഏകദിനം, ടെസ്റ്റ്​ എന്നിവയിലെല്ലാം അരങ്ങേറ്റം കുറിച്ചിരുന്നു. 

Tags:    
News Summary - Sunrisers Hyderabad pacer Natarajan ruled out of tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.