മുംബൈ: മഞ്ഞ ജഴ്സിയിൽ സുരേഷ് റെയ്ന തന്‍റെ പ്രതാപകാലം വീണ്ടെടുത്തപ്പോൾ ഡൽഹി കാപ്പിറ്റൽസിനെിരെ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 188 റൺസെടുത്താണ് ചെന്നൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. 36 പന്തിൽ 54 റൺസെടുത്ത റെയ്നക്ക് പുറമേ മുഈൻ അലി (24 പന്തിൽ 36), സാംകറൺ (15 പന്തിൽ 34), അമ്പാട്ടി റായുഡു (23), രവീന്ദ്ര ജദേജ (26) എന്നിവരെല്ലാം തങ്ങളുടെ സംഭാവനകൾ നൽകി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവെച്ചായിരുന്നു ചെന്നൈ ബാറ്റിങ് തുടങ്ങിയത്. റൺസെടുക്കും മുേമ്പ ഫാഫ് ഡുെപ്ലസിസും അഞ്ചു റൺസുമായി ഋഥുരാജ് ഗെയ്ക്വാദും വേഗം മടങ്ങി. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തുമെന്ന് കരുതിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി നേരിട്ട രണ്ടാം പന്തിൽ തന്നെ കുറ്റിതെറിച്ച് മടങ്ങി.
കഴിഞ്ഞ സീസണിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന റെയ്നയുടെ ഗംഭീര തിരിച്ചുവരവിനാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. നാലു സിക്സറുകളും മൂന്ന് ബൗണ്ടറികളും റെയ്നയുെട ബാറ്റിൽ നിന്നും പെയ്തിറങ്ങി. ഡൽഹിക്കായി ക്രിസ് വോക്സും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ 47 റൺസ് വഴങ്ങിയ രവിചന്ദ്രൻ അശ്വിനാണ് ഡൽഹി നിരയിൽ ഏറ്റവും തല്ല് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.