ചിത്രം: insidesport

ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-പാക്​ പോരാട്ടത്തിന്‍റെ തീയതിയായി

ന്യൂഡൽഹി: ഓരോ ഐ.സി.സി ടൂർണമെന്‍റ്​ വരു​േമ്പാഴും ക്രിക്കറ്റ്​ ആരാധകർ കാത്തിരിക്കുന്നത്​ ഇന്ത്യ-പാകിസ്​താൻ പോരാട്ടത്തിനാണ്​. ഒക്​ടോബറിൽ തുടങ്ങുന്ന ട്വന്‍റി20 ലോകകപ്പിൽ അയൽക്കാർ ഒരേ ഗ്രൂപ്പിൽ വന്നതോടെ 'ബ്ലോക്ക്​ബസ്റ്റർ' മത്സരത്തിന്​ വീണ്ടും അരങ്ങൊരുങ്ങിയിരിക്കുന്നു.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്‍റെ തീയതി പുറത്ത്​ വന്നു​. ഒക്​ടോബർ 24ന്​ ദുബൈയിൽ വെച്ചാകും ഇന്ത്യ-പാക്​ മത്സരമെന്ന്​ സംഘാടകരുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു. ​

ഒക്​ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ടൂർണമെന്‍റിന്‍റെ ഗ്രൂപ്പുകൾ കഴിഞ്ഞ മാസമാണ്​ ഐ.സി.സി പ്രഖ്യാപിച്ചത്​. സൂപ്പർ 12ൽ ഗ്രൂപ്പ്​ രണ്ടിലാണ്​ ഇന്ത്യയും പാകിസ്​താനും ഇടംനേടിയത്​.

2021 മാർച്ച്​ 20ലെ റാങ്കിങ്​ പ്രകാരമാണ്​ ഗ്രൂപ്പുകൾ തരംതിരിച്ചത്​. നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസ്​, ഇംഗ്ലണ്ട്​, ആസ്​ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ്​ ഗ്രൂപ്പ്​ ഒന്നിൽ പരസ്​പരം പോരാടുക. ഒന്നാം റൗണ്ട്​ കളിച്ചെത്തുന്ന രണ്ടു ടീമുകളും ഓരോ ഗ്രൂപ്പുകളിലുമുണ്ടാകും. ഇന്ത്യക്കും പാകിസ്​താനും പുറമേ ന്യൂസിലൻഡും അഫ്​ഗാനിസ്​താനുമാണ്​ ഗ്രൂപ്പ്​ രണ്ടിലെ ടീമുകൾ.

യോഗ്യത റൗണ്ട്​ കളിച്ചെത്തുന്ന അയർലൻഡ്​, നെതർലൻഡ്​സ്​, നമീബിയ, സ്​കോട്​ലൻഡ്​, പാപുവ ന്യൂ ഗിനിയ, ഒമാൻ എന്നീ ടീമുകളോട്​ ഏറ്റുമുട്ടിയിട്ട്​ വേണം ശ്രീലങ്കക്കും ബംഗ്ലാദേശിനും സൂപ്പർ 12 ടീമുകളുടെ ഗ്രൂപ്പിൽ ഇടംപിടിക്കാൻ.

Tags:    
News Summary - T20 WC: India to face arch-rivals Pakistan on this day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.