മസ്കത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ നമീബിയക്കെതിരെ ഒമാന്‍ കനത്ത തോല്‍വി. ലോകകപ്പ് ക്രിക്കറ്റ് യോഗ്യത ലീഗ്- രണ്ടിന്റെ ഭാഗമായി നടന്ന മത്സരത്തിൽ 110 റൺസിനാണ് നമീബിയ ഒമാനെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നമീബിയ ഗെര്‍ഹാര്‍ഡ് വാന്‍ ലിന്ഗന്റെ സെഞ്ച്വറി മികവിൽ (121*) 49.5 ഓവറിൽ പത്ത്വിക്കറ്റ് നഷ്ടത്തിൽ 226 റണ്‍സാണെടുത്തത്.
ഒമാന്‍ വേണ്ടി ബിലാല്‍ ഖാന് പത്തോവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 42.1 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഖവാര്‍ അലി (43) മാത്രമാണ് ഒമാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. മുൻനിര ബാറ്റർമാർ സ്കോർ കണ്ടെത്തുന്നത് പരാജയപ്പെട്ടതാണ് ഒമാന്‍ തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ യു.എ.ഇ യെ ഒമാന്‍ പരാജയപ്പെടുത്തിയിരുന്നു. ഈമാസം ഒമ്പതിന് യു.എ.ഇ ക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.