ന്യൂഡൽഹി: ട്വൻറി20 ലോക ഒന്നാംനമ്പർ ബൗളറായ ദക്ഷിണാഫ്രിക്കയുടെ ഇടംകൈയ്യൻ സ്പിന്നർ തബ്റെയ്സ് ഷംസിയെ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തു. ദക്ഷിണാഫ്രിക്കക്കായി 39 ട്വൻറി20 മത്സരങ്ങളിൽ 45 വിക്കറ്റെടുത്തിട്ടുള്ള 31കാരനായ ഷംസി 2016ൽ ആർ.സി.ബിയിൽ പകരക്കാരനായെത്തി നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
അതിനിടെ, ഐ.പി.എൽ നിർത്തിവെക്കുന്നതിനുമുമ്പ് കോവിഡ് ഭീതി മൂലം ടീം വിട്ട ആൻഡ്രൂ ടൈ രാജസ്ഥാൻ ടീമിലേക്ക് തൽക്കാലം മടങ്ങിയെത്തില്ലെന്ന് വ്യക്തമാക്കി.
ആസ്ട്രേലിയൻ പേസർ കെയ്ൻ റിച്ചാർഡ്സണിനുപകരം ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് ഇംഗ്ലീഷ് പേസർ ജോർജ് ഗാർട്ടണിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിലുൾപ്പെടുത്തി. 38 ട്വൻറി20 മത്സരങ്ങളിൽ 20.06 ശരാരശിയിൽ 44 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് ഈ ഇടംകൈയ്യൻ ബൗളർ. അത്യാവശ്യം ബാറ്റു ചെയ്യാനുമറിയാവുന്ന 24കാരന് ബാറ്റിങ്ങിൽ 20.77 ശരാശരിയും 124.66 സ്ട്രൈക്ക് റേറ്റുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.