‘നന്ദി സഞ്ജു സാംസൺ’; ആരാധക രോഷമറിഞ്ഞ് മലയാളി താരം

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ അമ്പേ പരാജയമായ മലയാളി താരം സഞ്ജു സാംസണിനെതിരെ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നെണ്ണത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ച താരത്തിന് ഒന്നിൽ പോലും തിളങ്ങാനായിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ 12, 7 റൺസ് വീതമായിരുന്നു സമ്പാദ്യമെങ്കിൽ മൂന്നും നാലും മത്സരങ്ങളിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. അവസാനത്തേതിൽ പ്രതീക്ഷയോടെ ഇറങ്ങിയെങ്കിലും ഒമ്പത് പന്തിൽ 13 റൺസെടുത്ത് പുറത്തായതോടെയാണ് ആരാധകർ താരത്തിനെതിരെ തിരിഞ്ഞത്.

സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ആരാധകർ എല്ലായ്പോഴും കരയലാണെന്നും എന്നാൽ അവസരം ലഭിച്ചപ്പോൾ അത് നശിപ്പിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു. ലോകകപ്പ് നേടിയപ്പോൾ ഇന്ത്യൻ താരങ്ങൾ സച്ചിൻ ടെണ്ടുൽക്കറിനെ തോളിലേറ്റി കൊണ്ടുപോകുന്ന ചിത്രം എഡിറ്റ് ചെയ്ത് സച്ചിന് പകരം സഞ്ജുവിനെ വെച്ച് ‘നന്ദി സഞ്ജു സാംസൺ’ എന്ന പോസ്റ്റും വ്യാപകമായി പ്രചരിച്ചു. ‘നന്ദി സഞ്ജു സാംസൺ’ എന്ന കുറിപ്പോടെയാണ് ട്രോളുകളിൽ അധികവും. അരങ്ങേറ്റ പരമ്പര കളിച്ച 20കാരന്‍ തിലക് വർമ കാണിക്കുന്ന പക്വത സഞ്ജു സാംസണ്‍ കണ്ടുപഠിക്കണം എന്ന് പലരും ഉപദേശിക്കുന്നു.

തുടർച്ചയായി നിറം മങ്ങിയതിനാൽ ഏഷ്യാ കപ്പിൽ സഞ്ജുവിന് ടീമിലിടം ലഭിക്കുന്ന കാര്യം സംശയമാണ്. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്. 

Tags:    
News Summary - 'Thank you Sanju Samson'; Malayalam player angered by fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.