ദുബൈ: ഇടക്കുവെച്ച് നിലച്ചുപോയ ത്രില്ലർ സിനിമയുടെ രണ്ടാം പകുതിക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇടവേളക്കു ശേഷം കർട്ടനുയരുേമ്പാൾ ആരാധകർ കാത്തിരിക്കുന്നത് ട്വിസ്റ്റുകൾ നിറഞ്ഞ സൂപ്പർ ൈക്ലമാക്സിന്. ഇന്ത്യൻ പ്രീമിയർ ലീഗിെൻറ പുതിയ ചാമ്പ്യന്മാരെ തേടിയുള്ള 'സെക്കൻഡ് ഹാഫി'ന് ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാവും. ആദ്യ കളിയിൽ നിലവിലെ ജേതാക്കളായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർകിങ്സും കൊമ്പുകോർക്കും. കോവിഡ് മൂലം ഇന്ത്യയിൽ പാതിയിൽ നിർത്തിയ ടൂർണമെൻറ് കാണികളുടെ അകമ്പടിയോടെയാണ് ഇമറാത്തി മണ്ണിൽ അരങ്ങേറുന്നത്. വാക്സിനേഷൻ പൂർത്തിയാക്കിയ ക്രിക്കറ്റ് പ്രേമികൾ ഇഷ്ടതാരങ്ങൾക്കായി ആർപ്പുവിളിക്കാൻ ഗാലറിയിലെത്തും. യു.എ.ഇ സമയം വൈകീട്ട് ആറിന് (ഇന്ത്യൻ സമയം 7.30) ആദ്യ പന്തെറിയും. നിർത്തിയിടത്തുനിന്ന് തുടക്കം
മുംബൈയും ചെന്നൈയും തുടങ്ങുന്നത് നിർത്തിയിടത്തുനിന്നാണ്. മേയ് രണ്ടിന് ഇന്ത്യയിലെ െഎ.പി.എൽ മത്സരങ്ങൾ നിർത്തിവെച്ചതിെൻറ തലേദിവസമാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. ഡൽഹി സ്റ്റേഡിയത്തിൽ റൺമഴ പെയ്ത മത്സരത്തിൽ അവസാന പന്തിൽ ജയം മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ഉയർത്തിയ 219 എന്ന വിജയലക്ഷ്യം കിറോൺ പൊള്ളാർഡിെൻറ വെടിക്കെട്ടിെൻറ അകമ്പടിയോടെ മുംബൈ മറികടക്കുകയായിരുന്നു. തുടർച്ചയായ അഞ്ചു മത്സരങ്ങൾ ജയിച്ചുവന്ന ചെന്നൈയെയാണ് അന്ന് മുംബൈ പിടിച്ചുകെട്ടിയത്. അതേ ടീമുകൾ വീണ്ടും കൊമ്പുകോർക്കുേമ്പാൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് െഎ.പി.എല്ലിെൻറ മാസ് റീ എൻട്രിയാണ്. പോയൻറ് പട്ടികയിൽ ചെന്നൈ രണ്ടാമതും മുംബൈ നാലാമതുമാണ്. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ കൈവശമുള്ള ടീമുകളാണ് ആദ്യ മത്സരത്തിൽ നേർക്കുനേർ എത്തുന്നത്.
കഴിഞ്ഞ സീസണിൽ ഇരുടീമുകളും യു.എ.ഇയിൽ ഏറ്റുമുട്ടിയപ്പോൾ ഒാരോ മത്സരങ്ങളിൽ ജയിച്ച് തുല്യത പാലിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 19നു തന്നെയായിരുന്നു െഎ.പി.എല്ലിലെ ഉദ്ഘാടന മത്സരം. അന്ന് വിജയം ചെന്നൈക്കൊപ്പം നിന്നു. എങ്കിലും, അവസാന അഞ്ചു മത്സരങ്ങളുടെ കണക്ക് നോക്കിയാൽ നാലിലും മുംബൈക്കായിരുന്നു ജയം.
രോഹിത് vs ധോനി
െഎ.പി.എല്ലിലെ തന്ത്രങ്ങളുടെ ആശാന്മാരാണ് ഇരുടീമുകളുടെയും നായകന്മാരായ ധോനിയും രോഹിതും. ഇന്ത്യൻ ടീമിെൻറ ട്വൻറി20 നായക സ്ഥാനം ഏൽപിക്കുമെന്ന വാർത്തകൾ പരക്കുന്നതിനാൽ രോഹിത്തിനും ഇൗ ടൂർണമെൻറ് നിർണായകമാണ്. വിദേശതാരങ്ങളായ സാം കറനും ഫാഫ് ഡ്യൂപ്ലസിയുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. 15ന് യു.എ.ഇയിൽ എത്തിയ കറെൻറ ക്വാറൻറീൻ പൂർത്തിയായിട്ടില്ല. ഡ്യൂപ്ലസി പരിക്കിൽ നിന്ന് മോചിതനായിട്ടില്ല. പരിക്കിൽനിന്ന് മുക്തനായെങ്കിലും ഡ്വൈൻ ബ്രാവോ കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ലുൻഗി എൻഗിഡിയോ ജോഷ് ഹാസ്ൽവുഡോ ആയിരിക്കും പേസ് നിരക്ക് നേതൃത്വം നൽകുക. സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ധോണി, മുഇൗൻ അലി തുടങ്ങിയ സീനിയർ താരങ്ങളാണ് ചെന്നൈയുടെ കരുത്ത്. മുംബൈ ടീമിൽ കാര്യമായ പ്രതിസന്ധിയില്ല. രോഹിത് ശർമയിൽ തുടങ്ങുന്ന ബാറ്റിങ് നിരയിൽ കരുത്തരായ ക്വിൻറൺ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇശാൻ കിഷൻ, പൊള്ളാർഡ്, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവരുമുണ്ട്. ഏതു തകർച്ചയിൽ നിന്നും കൈപിടിച്ചുയർത്താൻ ഇവരിൽ ഒരാൾ ഉണ്ടാകുമെന്നതാണ് മുംബൈയുടെ കരുത്ത്. ജസ്പ്രീത് ബുംറയും ട്രെൻഡ് ബോൾട്ടും നയിക്കുന്ന പേസ്ബൗളിങ് നിരയും അതിശക്തമാണ്. ബുംറ വിക്കറ്റ് വേട്ടയിൽ പിന്നിലാണെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാണിക്കുന്നതാണ് മുംബൈയുടെ ആശ്വാസം.
ഐ.പി.എൽ മത്സരക്രമം
സെപ്. 19 ചെന്നൈ vs മുംബൈ 7.30pm
സെപ്. 20 കൊൽക്കത്ത vs ബംഗളൂരു 7.30pm
സെപ്. 21 പഞ്ചാബ് vs രാജസ്ഥാൻ 7.30pm
സെപ്. 22 ഡൽഹി vs ഹൈദരാബാദ് 7.30pm
സെപ്. 23 മുംബൈ vs കൊൽക്കത്ത 7.30pm
സെപ്. 24 ബംഗളൂരു vs ചെന്നൈ 7.30pm
സെപ്. 25 ഡൽഹി vs രാജസ്ഥാൻ 3.30pm
സെപ്. 25 ഹൈദരാബാദ് vs പഞ്ചാബ് 7.30pm
സെപ്. 26 ചെന്നൈ vs കൊൽക്കത്ത 3.30pm
സെപ്. 26 ബംഗളൂരു vs മുംബൈ 7.30pm
സെപ്. 27 ഹൈദരാബാദ് vs രാജസ്ഥാൻ 7.30pm
സെപ്. 28 കൊൽക്കത്ത vs ഡൽഹി 3.30pm
സെപ്. 28 മുംബൈ vs പഞ്ചാബ് 7.30pm
സെപ്. 29 രാജസ്ഥാൻ vs ബംഗളൂരു 7.30pm
സെപ്. 30 ഹൈദരാബാദ് vs ചെന്നൈ 7.30pm
ഒക്ടോ. 1 കൊൽക്കത്ത vs പഞ്ചാബ് 7.30pm
ഒക്ടോ. 2 മുംബൈ vs ഡൽഹി 3.30pm
ഒക്ടോ. 2 രാജസ്ഥാൻ vs ചെന്നൈ 7.30pm
ഒക്ടോ. 3 ബംഗളൂരു vs പഞ്ചാബ് 3.30pm
ഒക്ടോ. 3 കൊൽക്കത്ത vs ഹൈദരാബാദ് 7.30pm
ഒക്ടോ. 4 ഡൽഹി vs ചെന്നൈ 7.30pm
ഒക്ടോ. 5 രാജസ്ഥാൻ vs മുംബൈ 7.30pm
ഒക്ടോ. 6 ബംഗളൂരു vs ഹൈദരാബാദ് 7.30pm
ഒക്ടോ. 7 ചെന്നൈ vs പഞ്ചാബ് 3.30pm
ഒക്ടോ. 7 കൊൽക്കത്ത vs രാജസ്ഥാൻ 7.30pm
ഒക്ടോ. 8 ഹൈദരാബാദ് vs മുംബൈ 3.30pm
ഒക്ടോ. 8 ബംഗളൂരു vs ഡൽഹി 7.30pm
ഒക്ടോ. 10 ക്വാളിഫയർ 1 7.30pm
ഒക്ടോ. 11 എലിമിനേറ്റർ 7.30pm
ഒക്ടോ. 13 ക്വാളിഫയർ 2 7.30pm
ഒക്ടോ. 15 ഫൈനൽ 7.30pm
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.