കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റിങ്കു സിങ്ങിന്റെ സിക്സ് പതിച്ചത് കൗമാര ക്രിക്കറ്റ് താരത്തിന്റെ തലയിൽ. ഐ.പി.എല്ലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു സംഭവം. ഇതോടെ കുട്ടിയുടെ അടുത്തെത്തിയ റിങ്കു മാപ്പ് പറയുകയും കൊൽക്കത്ത ബാറ്റിങ് പരിശീലകൻ അഭിഷേക് നായർ സമ്മാനിച്ച തൊപ്പിയിൽ ഒപ്പിട്ടുനൽകുകയും ചെയ്തു. ഇതിന്റെ വിഡിയോ നൈറ്റ് റൈഡേഴ്സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കായി തകർപ്പൻ ഫോമിലായിരുന്നു ഉത്തർ പ്രദേശിൽനിന്നുള്ള റിങ്കു സിങ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച് പന്തിൽ 28 റൺസ് വേണ്ടിയിരിക്കെ യാഷ് ദയാൽ എറിഞ്ഞ അഞ്ച് പന്തും സിക്സടിച്ച് റിങ്കു താരമായിരുന്നു. ഐ.പി.എല്ലിലെ തകർപ്പൻ ഫോമിന്റെ ബലത്തിൽ ഇന്ത്യൻ ട്വന്റി 20 ടീമിലേക്കും വിളിയെത്തി. ഇന്ത്യക്കായി ഫിനിഷറുടെ റോളിൽ തിളങ്ങിയ റിങ്കു 15 മത്സരങ്ങളിൽ 89 റൺസ് ശരാശരിയിൽ 356 റൺസാണ് നേടിയത്. 176.23 ആണ് സ്ട്രൈക്ക് റേറ്റ്. ജൂണിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിലും ടീമിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.