തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ സെപ്റ്റംബർ 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തിരുവനന്തപുരത്തെത്തും. പുലര്‍ച്ച 3.10ന് അബൂദബിയില്‍ നിന്നാണ് ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഇന്ത്യന്‍ ടീം 26ന് വൈകീട്ട് 4.30ന് തിരുവനന്തപുരത്തെത്തും.
ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തന്നെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. 25നും 26നും വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെയും മത്സരത്തിന്റെ തലേദിവസമായ 27ന് ഉച്ചക്ക് ഒന്നു മുതല്‍ നാലുവരെയുമാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം നടത്തുക. 27ന് വൈകീട്ട് അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യന്‍ടീമും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്.
ജെ.ആര്‍. മദനഗോപാലാണ് ടി.വി അമ്പയർ. വീരേന്ദര്‍ ശര്‍മ ഫോര്‍ത്ത് അമ്പയറാകും. ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. സാമുവല്‍ ഹോപ്കിന്‍സും ആല്‍ഫി ഡെല്ലറുമാണ് ഡി.ആർ.എസ് ടെക്നീഷ്യന്മാര്‍.മത്സരത്തിന്റെ 65 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വില്‍പന ആരംഭിച്ച തിങ്കളാഴ്ച മുതല്‍ ഇതിനോടകം 18781 ടിക്കറ്റുകള്‍ വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പന. ടിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.